newsroom@amcainnews.com

സാങ്കേതിക തകരാറുകള്‍ തുടർക്കഥ; വൈറ്റ് ഹൗസ് സൈബര്‍ സുരക്ഷാ മേധാവി ഷോണ്‍ കെയിന്‍ക്രോസിനെ പുറത്താക്കി

വാഷിങ്ടൺ : യുഎസില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാങ്കേതിക തകരാറുകള്‍ക്ക് പിന്നാലെ വൈറ്റ് ഹൗസിലെ സൈബര്‍ സുരക്ഷാ മേധാവി ഷോണ്‍ കെയിന്‍ക്രോസിനെ പുറത്താക്കി. അമേരിക്കയിലെ വിവിധ മേഖലകളില്‍ അടുത്തിടെയുണ്ടായ വന്‍തോതിലുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെ തകരാറുകളാണ് നടപടിക്ക് പിന്നിൽ. സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങളും പുതിയ എഐ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന ഭീഷണികളും ഭരണകൂടത്തിന് വെല്ലുവിളിയായിരിക്കെയാണ് നടപടി. പ്രതിരോധ വകുപ്പിന്‍റെ നിലവിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ കിര്‍സ്റ്റണ്‍ ഡേവിസിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. കെയിന്‍ക്രോസിനെ പുറത്താക്കാനുള്ള തീരുമാനത്തിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സുപ്രധാന പദവി വഹിക്കാന്‍ ആവശ്യമായ യോഗ്യതകളും അനുഭവപരിചയവും കെയിന്‍ക്രോസിന് ഇല്ലായിരുന്നുവെന്നാണ് പുറത്താക്കലിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയില്‍ കഴിഞ്ഞ ആഴ്ചകളിലുമായി നിരവധി പ്രധാന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ തകരാറിലായിരുന്നു. ഇതിന്‍റെ ഫലമായി യാത്രാ സംവിധാനങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍, ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. നിരവധി ഉപഭോക്താക്കളാണ് ദുരിതത്തിലായത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ അതീവ രഹസ്യമായ ആഭ്യന്തര ആശയവിനിമയ ശൃംഖലയെയും സാങ്കേതിക തകരാറുകള്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്‍റെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ശൃംഖലകളില്‍ പോലും തടസ്സങ്ങളുണ്ടായത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

സൈബര്‍ ആക്രമണങ്ങളും സാങ്കേതിക സംവിധാനങ്ങളുടെ തകരാറുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത വീണ്ടും ചര്‍ച്ചയാകുകയാണ്. പ്രത്യേകിച്ച് എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച പുതിയ സുരക്ഷാ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുവെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കിര്‍സ്റ്റണ്‍ ഡേവിസിന്റെ നേതൃത്വത്തില്‍ ദേശീയ സൈബര്‍ സുരക്ഷാ സംവിധാനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്.

You might also like
Bus loses control and plunges into gorge in Uttarakhand; eight killed tragically

ഉത്തരാഖണ്ഡിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേർക്ക് ദാരുണാന്ത്യം

അലർജി സാധ്യത: സൂപ്പ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് CFIA

Former Kosovo President Thaci convicted of witness tampering

സാക്ഷികളെ സ്വാധീനിച്ച കേസിൽ കൊസോവോ മുൻ പ്രസിഡന്റ് താച്ചി കുറ്റക്കാരനാണെന്ന് കണ്ടെത്തി

ഐ.പി.സി. ഫാമിലി കോൺഫ്രൻസ് രജിസ്‌ട്രേഷൻ കിക്ക്-ഓഫ് ഡാലസിൽ നടന്നു

ബിസിയിൽ ഡോർക്‌സൺ അധികാരത്തിലേക്ക്, ടോറി നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

Nvidia Creates Oversight Committee For National Security, Export Controls

ദേശീയ സുരക്ഷയ്ക്കും കയറ്റുമതി നിയന്ത്രണത്തിനുമായി മേൽനോട്ട സമിതി രൂപീകരിച്ച് എൻവിഡിയ

Top Picks for You
Top Picks for You