newsroom@amcainnews.com

പ്രോജക്റ്റ് നാഷ്‌വിൽ: ട്രാക്ടർ-ട്രെയിലർ മോഷണം, ബ്രാംപ്ടണിൽ നാല് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ (GTA) നിന്നും ട്രാക്ടർ-ട്രെയിലറുകൾ മോഷ്ടിച്ച കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ വംശജരായ മധുസൂദൻ അഥ്വാൾ (35), ശരൺദീപ് അഥ്വാൾ (41), ഗുർലാൽ സിങ് (30), അമൃത്ഷെർ സിങ് (28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ ഗുർലാൽ സിങ് (35), പ്രീതം രത്തൻ (32) എന്നിവരെ തിരയുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഓഗസ്റ്റിൽ ‘പ്രോജക്റ്റ് നാഷ്‌വിൽ’ (Project Nashville) എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ 3.6 ദശലക്ഷം ഡോളർ മൂല്യമുള്ള, മോഷ്ടിച്ച 17 ട്രാക്ടറുകളും 20 ട്രെയിലറുകളും കണ്ടെടുത്തു. മോഷ്ടിച്ച വാഹനങ്ങൾ GTA-യിലെയും വടക്കേ അമേരിക്കയിലെ മറ്റ് ഭാഗങ്ങളിലെയും ഗതാഗത കമ്പനികൾക്ക് കൈമാറിയിരുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് യോർക്ക് റീജനൽ പൊലീസ് അറിയിച്ചു.

ഒക്ടോബറിൽ, ബ്രാംപ്ടണിലുള്ള ഒരു ട്രക്കിംഗ് യാർഡിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇതിൽ ചില വാഹനങ്ങളുടെ VIN (വാഹന തിരിച്ചറിയൽ നമ്പർ) മാറ്റിയിരുന്നതായും കണ്ടെത്തിയിരുന്നു. കൂടാതെ, പല വാഹനങ്ങളിലും പുതിയ സ്റ്റിക്കറുകളും അടയാളങ്ങളും പതിച്ച് അവയുടെ രൂപം മാറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തുടർന്ന് ബ്രാംപ്ടണിലെ മൂന്ന് വീടുകളിൽ നടത്തിയ പരിശോധനയിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്.

You might also like

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കുടിയേറ്റ, വീസ നിയന്ത്രണങ്ങളുമായി യുഎസ്-കാനഡ

യുഎസില്‍ അഞ്ചാംപനി പടരുന്നു; രോഗബാധിതരുടെ എണ്ണം 5,400 കടന്നു, മരണം പത്തായി

ഇവി-യെ ആഡംബര നികുതിയിൽ നിന്ന് ഒഴിവാക്കി കാനഡ: ഇളവ് 1.5 ലക്ഷം ഡോളർ വരെയുള്ള വാഹനങ്ങൾക്ക്

യുഎസിൽ സാങ്കേതിക തകരാർ തുടർക്കഥ: ആപ്പിളും പണിമുടക്കി

സ്റ്റെൽക്കോ ഹാമിൽട്ടൺ പ്ലാൻ്റ് പ്രവർത്തന സജ്ജം: പിരിച്ചുവിട്ട 175 തൊഴിലാളികളെ തിരിച്ചെടുക്കും

50 വിദേശ തൊഴിലാളികൾക്ക് കൂടി അവസരം: NTNP ഇമി​ഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് കാനഡ

Top Picks for You
Top Picks for You