ലണ്ടൻ ഒൻ്റാരിയോ : കാനഡയിലെ ലണ്ടൻ ഒൻ്റാരിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വെസ്റ്റേൺ ഒൻ്റാരിയോയുടെ (KCCWO) പോഷക സംഘടനയായ ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് വെസ്റ്റേൺ ഒൻ്റാരിയോ (KCWFWO) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബർ 7 ശനിയാഴ്ച ലണ്ടൻ ഒൻ്റാരിയോയിലെ ക്നായി തൊമ്മൻ പാരിഷ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് 2026–2028 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
യോഗത്തിൽ KCWFWO പ്രസിഡൻ്റ് ഫെബി തൈക്കാട്ട് അധ്യക്ഷത വഹിച്ചു. പുതിയ ഭരണസമിതിയുടെ പ്രസിഡൻ്റായി സുജിൽ സാബു തറപ്പേൽ, വൈസ് പ്രസിഡൻ്റായി ലിപ്സി ജിം തേരകതനാടിയിൽ, സെക്രട്ടറിയായി അഞ്ജന ആൻ റോബി ഈന്തുംകാട്ടിൽ, ജോയിൻ്റ് സെക്രട്ടറിയായി നീനു ബിനീഷ് എടാട്ട്കാലായിൽ, ട്രഷററായി ആനി ജിയ ജയിംസ് പീടികയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
KCCWO പ്രസിഡൻ്റ് മനു കോറപ്പിള്ളിൽ, വൈസ് പ്രസിഡൻ്റ് മെൽവിൻ കൊച്ചനയിൽ, സെക്രട്ടറി ആഷ്ലി അഴകുളം, ജോയിൻ്റ് സെക്രട്ടറി അരുൺ പ്രാലയിൽ പുത്തൻപുരയ്ക്കൽ, ട്രഷറർ ജിതിൻ ചേരോലിക്കൽ, ജോയിൻ്റ് ട്രഷറർ ഷിൻ്റോ സ്റ്റീഫൻ ഉള്ളാട്ടിൽ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. കൂടാതെ ദേശീയ കൗൺസിൽ അംഗങ്ങളായ ജോജോ നെടിയകാലായിൽ, ജെബിൻ ചെറുകാട്ടൂർ, കമ്മിറ്റി അംഗങ്ങളായ അജോ കുര്യൻ, നിഖിൽ പുലിവേലിൽ എന്നിവരും പുതിയ വിമൻസ് ഫോറം നേതൃത്വത്തിന് ആശംസകൾ അറിയിച്ചു.








