newsroom@amcainnews.com

അമേരിക്കയിൽ വ്യോമഗതാഗതം സ്തംഭിച്ചു; രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു

വാഷിങ്ടൺ : എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ വാർത്താവിനിമയ തകരാറിനെത്തുടർന്ന് അമേരിക്കയിലുടനീളം വിമാന സർവീസുകൾ തടസ്സപ്പെട്ടു. രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള പുറപ്പെടലുകൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അടിയന്തര വിലക്കേർപ്പെടുത്തി.

രാജ്യത്തെ എല്ലാ എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്‍ററുകളെയും ബാധിച്ച വാർത്താവിനിമയ സംവിധാനത്തിലെ തകരാറാണ് വ്യാപകമായ പ്രതിസന്ധിക്കു കാരണമായത്. സംഭവത്തിനു പിന്നിൽ അട്ടിമറിയോ സൈബർ ആക്രമണമോ ഇല്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിനും ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും വ്യക്തമാക്കി. സാങ്കേതിക തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വായുവിലുണ്ടായിരുന്ന വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവയെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു. അതേസമയം, വിമാനങ്ങളുടെ പുറപ്പെടൽ തടഞ്ഞതോടെ ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. വിമാനത്താവളങ്ങളിൽ യാത്രക്കാർ ദുരിതത്തിലായി. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം അന്താരാഷ്ട്ര സർവീസുകൾക്ക് ഘട്ടംഘട്ടമായി അനുമതി നൽകിവരികയാണ്. കാനഡ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളെയും പ്രതിസന്ധി ബാധിച്ചു. ടൊറൻ്റോ, മോൺട്രിയൽ, ഓട്ടവ വിമാനത്താവളങ്ങളിലും സർവീസ് തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തി വയ്‌ക്കേണ്ടിവരുന്ന രണ്ടാമത്തെ സംഭവമാണിത്. 2023 ജനുവരിയിൽ വ്യോമയാന അറിയിപ്പ് സംവിധാനത്തിലുണ്ടായ കമ്പ്യൂട്ടർ തകരാറിനെത്തുടർന്നും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതോടെ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എഫ്എഎ അറിയിച്ചു.

You might also like
US aircraft evacuated from second UK base due to Iran threat, WSJ reports

ഇറാൻ ഭീഷണിയെ തുടർന്ന് രണ്ടാമത്തെ ബ്രിട്ടീഷ് വ്യോമതാവളത്തിൽ നിന്നും വിമാനങ്ങൾ ഒഴിപ്പിച്ച് അമേരിക്ക

Months after OWI arrest, Tony Romo makes surprise return to television

ലഹരി കേസിൽ അറസ്റ്റിലായി മാസങ്ങൾക്ക് ശേഷം ടെലിവിഷനിലേക്ക് അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി ടോണി റോമോ

Larger-than-life Leo statue awaits the pope on Peru’s Pacific coast

പെറുവിലെ പസഫിക് തീരത്ത് പാപ്പാ ലിയോയെ കാത്ത് കൂറ്റൻ പ്രതിമ

‘ഗ്രൗണ്ട് സ്റ്റോപ്പ്’: ടൊറൻ്റോയിൽ നിന്നുള്ള യു.എസ് വിമാന സർവീസുകൾ റദ്ദാക്കി

മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ തടസ്സം: വിയ റെയിൽ സർവീസിനെ ബാധിക്കുന്നു

ആൽബർട്ട ഹൈവേ 16-ൽ വാഹനാപകടം: യുവതിയും രണ്ട് കുട്ടികളും മരിച്ചു; എട്ടു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You