newsroom@amcainnews.com

ആൽബർട്ട ഹൈവേ 16-ൽ വാഹനാപകടം: യുവതിയും രണ്ട് കുട്ടികളും മരിച്ചു; എട്ടു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

എഡ്മിന്‍റൻ : കിഴക്കൻ ആൽബർട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചതായി ആർ.സി.എം.പി (RCMP) അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഉൾപ്പെട്ട എട്ട് വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എഡ്മിന്‍റനിൽ നിന്നും ഏകദേശം 230 കിലോമീറ്റർ അകലെ കിറ്റ്‌സ്‌കോട്ടിക്ക് സമീപം ഹൈവേ 16-ൽ വൈകുന്നേരം 7:30-ഓടെയായിരുന്നു അപകടം.

ലോയ്ഡ്മിൻസ്റ്ററിന് സമീപം റേഞ്ച് റോഡ് 14-ൽ ഹൈവേ 16 മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന എസ്‌യുവി (SUV)യിൽ സെമി ട്രക്ക് (ലോറി) ഇടിക്കുകയായിരുന്നു. എസ്‌യുവി ഓടിച്ചിരുന്ന വെർമിലിയൻ സ്വദേശിയായ 37 വയസ്സുള്ള യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അഞ്ച് വയസ്സും ഒമ്പത് വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച സ്ത്രീയും കുട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമല്ല.

അപകടത്തെത്തുടർന്ന് ഹൈവേ രാത്രി മുഴുവൻ അടച്ചിട്ടിരുന്നു. അമിതവേഗതയോ മദ്യപാനമോ ഈ അപകടത്തിന് കാരണമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.

You might also like
Shooting at Tourist Center in Poland: 5 Dead; Security Beefed Up

പോളണ്ടിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ വെടിവെയ്പ്പ്: 5 മരണം; സുരക്ഷ ശക്തമാക്കി

Jail room locked, 'Thailand tour' on: Police baffled by life convict's grand trick

ജയിൽ മുറി പൂട്ടി ‘തായ്‌ലൻഡ് ടൂർ’; ജീവപര്യന്തം തടവുകാരന്റെ മാസ് അഭ്യാസത്തിൽ വലഞ്ഞ് പൊലീസ്

ഇടിക്കുള ജേക്കബ് കാനഡയിൽ നിര്യാതനായി; സംസ്കാരം നവംബർ 21-ന് ടൊറൻ്റോയിൽ

ഫോമാ 20-20 ഹൗസിങ് പ്രോജക്ട്: പിറവത്ത് മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിട്ടു

യുഎസിലെ ഹോസ്റ്റല്‍ മുറിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി

കൊടുങ്കാറ്റ്: ബ്രിട്ടിഷ് കൊളംബിയയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Top Picks for You
Top Picks for You