newsroom@amcainnews.com

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

മയാമി : ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെ കീ ബിസ്‌കെയ്നിന് സമീപമുള്ള ബില്‍ ബാഗ്‌സ് സ്റ്റേറ്റ് പാര്‍ക്കിനടുത്താണ് അപകടമുണ്ടായത്. റോബിന്‍സണ്‍ R44 II വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് മയാമി ഡേഡ് ഷെരീഫ് ഓഫീസ് അറിയിച്ചു.

കടലില്‍ സഞ്ചരിക്കുന്ന ബോട്ടുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി നടത്തിയ യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് പേരെ ജീവനോടെ കണ്ടെത്തി. ഇവരെ ഗുരുതരപരുക്കുകളോടെ സമീപത്തെ ട്രോമ സെന്‍ററിലേക്ക് മാറ്റിയതായി ഷെരീഫ് റോസി കോര്‍ഡെറോ-സ്റ്റട്‌സ അറിയിച്ചു.

അപകടസ്ഥലത്തെത്തിയ ഷെരീഫ് ഓഫീസിന്‍റെ മറൈന്‍ പട്രോള്‍ സംഘവും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളെ വിവരം അറിയിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഷെരീഫ് വ്യക്തമാക്കി.

You might also like
2 girls critical after chainsaw attack at Andhra school

ആന്ധ്രാപ്രദേശിലെ സ്കൂളിൽ ചെയിൻസോ ആക്രമണം: രണ്ട് വിദ്യാർഥിനികളുടെ നില ഗുരുതരം

Flight Ticket Prices from Kerala to Canada Surge Sharply; A Blow to Winter Travelers

കേരളത്തിൽനിന്ന് കാനഡയിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു; ശീതകാല യാത്രക്കാർക്ക് തിരിച്ചടി

3-Year-Old Girl Climbs Onto Shed's Roof; Shocked Locals Relieved After Heroic Rescue!

ഷെഡിന്റെ മേൽക്കൂരയിൽ 3 വയസ്സുകാരി; അമ്പരന്ന് നാട്ടുകാർ, ഒടുവിൽ ആശ്വാസമായി സാഹസിക രക്ഷാപ്രവർത്തനം!

പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നീക്കം: ഇല്ലിനോയിയിലെ 11 കൗണ്ടികളില്‍ നാളെ ജനഹിതപരിശോധന

On the US border in Texas, Trump deportation drive galvanises midterm vote

ടെക്സസിലെ യു.എസ് അതിർത്തിയിൽ ട്രംപിന്റെ നാടുകടത്തൽ നടപടികൾ ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിക്കുന്നു

ഇല്ലിനോയിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകൾ ജനുവരി 15 വരെ

Top Picks for You
Top Picks for You