ISIS ബന്ധം: ആൽബർട്ടയിൽ കൗമാരക്കാരൻ അറസ്റ്റിൽ

എഡ്മിന്റൻ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് ആൽബർട്ടയിൽ 17 വയസ്സുള്ള കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 26-നാണ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്സ്മെൻ്റ് ടീം അറസ്റ്റ് രേഖപ്പെടുത്തിയത്. തീവ്രവാദ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി കോടതിയുടെ ‘ടെററിസം പീസ് ബോണ്ട്’പ്രകാരമാണ് കൗമാരക്കാരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കൗമാരക്കാരനും ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ’ (ഐസിസ് – ISIS) എന്ന സംഘടനയുമായി ബന്ധമുള്ളവരും തമ്മിൽ ഓൺലൈൻ വഴി നടന്ന […]
കമ്മ്യൂണിറ്റി ഡേ: കാനഡയിൽ സൗജന്യ സിനിമയും ഗെയിമിങുമായി സിനിപ്ലെക്സ്

വാർഷിക ‘കമ്മ്യൂണിറ്റി ഡേ’ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സൗജന്യ സിനിമകളും ആർക്കേഡ് ഗെയിമിങും പ്രഖ്യാപിച്ച് കാനഡയിലെ പ്രമുഖ വിനോദ ശൃംഖലയായ സിനിപ്ലെക്സ്. നവംബർ 14 ശനിയാഴ്ചയാണ് ഈ പ്രത്യേക ദിനം. സിനിപ്ലെക്സ് തിയേറ്ററുകൾക്ക് പുറമെ, ‘ദ റെക് റൂം’, ‘പ്ലേഡിയം’എന്നീ കേന്ദ്രങ്ങളിലും സൗജന്യ ആനുകൂല്യങ്ങളും സ്നാക്സുകൾക്ക് വൻ വിലക്കിഴിവും ലഭ്യമാകും. നവംബർ 14 രാവിലെ 9 മണി മുതൽ 11 മണി വരെയുള്ള സമയത്ത് തിയേറ്ററുകളിൽ നേരിട്ടെത്തുന്നവർക്ക് ‘ഫസ്റ്റ് കം, ഫസ്റ്റ് സെർവ്ഡ്’ അടിസ്ഥാനത്തിൽ ‘ദി ലെഗോ […]
വടക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ വൻ ബസ് അപകടം: 20 പേർക്ക് പരുക്കേറ്റു

വൻകൂവർ : വടക്കൻ ബ്രിട്ടിഷ് കൊളംബിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ 9:10-ഓടെ മക്കൻസിക്ക് സമീപം ഹൈവേ 39-ലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്നും തെന്നി മാറി മറിയുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതോളം പേർക്ക് പരുക്കേറ്റതായും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന്, പ്രദേശത്തെ രണ്ട് ആശുപത്രികളിൽ ‘കോഡ് ഓറഞ്ച്’ (Code Orange) പ്രഖ്യാപിച്ചു. മക്കൻസിയിലും പ്രിൻസ് ജോർജിലും പ്രവർത്തിക്കുന്ന ‘ഐ.ആർ.ഇ.എൻ’ (IREN) എന്ന ബഹുരാഷ്ട്ര ഡാറ്റാ […]
ബിസ്കെയ്ന് ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

മയാമി : ബിസ്കെയ്ന് ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെ കീ ബിസ്കെയ്നിന് സമീപമുള്ള ബില്‍ ബാഗ്സ് സ്റ്റേറ്റ് പാര്‍ക്കിനടുത്താണ് അപകടമുണ്ടായത്. റോബിന്‍സണ്‍ R44 II വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് മയാമി ഡേഡ് ഷെരീഫ് ഓഫീസ് അറിയിച്ചു. കടലില്‍ സഞ്ചരിക്കുന്ന ബോട്ടുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി നടത്തിയ യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് പേരെ ജീവനോടെ കണ്ടെത്തി. ഇവരെ ഗുരുതരപരുക്കുകളോടെ സമീപത്തെ ട്രോമ സെന്ററിലേക്ക് മാറ്റിയതായി […]