newsroom@amcainnews.com

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

ടെക്സസ് : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടെക്സസിൽ ചരിത്ര നേട്ടം കൈവരിച്ച് ഡെമോക്രാറ്റ് പാർട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 38 വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന സെനറ്റ് സീറ്റിൽ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജെയിംസ് തലറിക്കോ മിന്നുന്ന വിജയം സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ നേതൃത്വത്തില്‍ 168 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് നടത്തിയ പ്രചാരണത്തെ അതിജീവിച്ച ജെയിംസ് തലറിക്കോ അസാധാരണ വിജയമാണ് കൈവരിച്ചത്. ഡോണൾഡ് ട്രംപ് മൂന്ന് തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച ഈ സംസ്ഥാനത്ത് ‘മാഗ’ (MAGA) പ്രസ്ഥാനത്തിന് ശക്തമായ തിരിച്ചടിയായിരിക്കുകയാണ് ജെയിംസ് തലറിക്കോയുടെ വിജയം.

സംസ്ഥാന നിയമസഭാംഗമായ തലറിക്കോ, ട്രംപിന്‍റെ അടുത്ത അനുയായിയായ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റനെയാണ് പരാജയപ്പെടുത്തിയത്. തന്‍റെ പാര്‍ട്ടിക്ക് വര്‍ഷങ്ങളായി വിജയിക്കാന്‍ കഴിയാതിരുന്ന ടെക്സസിൽ, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള തലറിക്കോയുടെ പ്രചാരണം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

You might also like

ബിസിയിൽ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ചു: അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്

Nipah Patients Given U.S. Company's Drug; KMSCL Orders Probe to Unravel Mystery

നിപ്പ രോഗികൾക്ക് യു.എസ് കമ്പനിയുടെ മരുന്ന്; ദുരൂഹത തെളിക്കാൻ കെ.എം.എസ്.സി.എൽ അന്വേഷണം!

തെക്കൻ ഒൻ്റാരിയോയിൽ വാഹനാപകടം: നാലുപേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

Decision clearing path for Russia to join world juniors in Alberta is 'very unwelcome,' minister says

അൽബേർട്ടയിൽ നടക്കുന്ന ലോക ജൂനിയർ ഹോക്കിയിലേക്ക് റഷ്യക്ക് പ്രവേശനം നൽകിയ തീരുമാനം തികച്ചും ദൗർഭാഗ്യകരം: മന്ത്രി അനിത ആനന്ദ്

ട്രേഡ് തൊഴിലാളികള്‍ക്ക് 5,000 ഡോളര്‍ ബോണസ്: ‘ടീം കാനഡ സ്ട്രോങ്’ അപേക്ഷകൾ 16 മുതൽ

കാനഡ-അമേരിക്ക വ്യാപാര കരാര്‍: ട്രംപുമായി ചർച്ച നടത്തി മാർക്ക് കാർണി

Top Picks for You
Top Picks for You