വെർജീനിയ : ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ് സുഹാസ് സുബ്രഹ്മണ്യം വെർജീനിയയിൽ വീണ്ടും വിജയിച്ചു. 61.5 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് മുന്‍ പ്രസിഡൻ്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള സുബ്രഹ്മണ്യം റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡേവ് ബെക്ക്വിത്തിനെ പരാജയപ്പെടുത്തിയത്. 40 വയസ്സുകാരനായ സുബ്രഹ്മണ്യം 2024-ലാണ് ആദ്യമായി ജനപ്രതിനിധിസഭയിലെത്തിയത്.
2019-ല്‍ വെർജീനിയ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യം തുടര്‍ച്ചയായി രണ്ട് തവണ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് വെർജീനിയ സ്റ്റേറ്റ് സെനറ്റിലും അംഗമായി. 2024-ല്‍ യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലെത്തി. ഇപ്പോഴത്തെ വിജയത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വീണ്ടും ശ്രദ്ധേയമാക്കിയിരിക്കുകയാണ് സുഹാസ് സുബ്രഹ്മണ്യം.







