newsroom@amcainnews.com

സൗത്ത് ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു

യുഎസിലെ സൗത്ത് ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50 ഓടെയാണ് അപകടമുണ്ടായത്. ടെക്സസിലെ ഓസ്റ്റിൻ-ബെർഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ടതായിരുന്നു ഈ വിമാനമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള, 22 വര്‍ഷം പഴക്കമുള്ള ഇരട്ട എന്‍ജിന്‍ ലിയര്‍ജെറ്റ് 60 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി യു.എസ്. ഗതാഗത സെക്രട്ടറി സീൻ ഡഫി സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്‍ഏക്കേഴ്‌സ് മേഖലയിലുള്ള മിലിട്ടറി ട്രെയിലിന് സമീപം ക്രെസ്റ്റ്‌ഹേവന്‍ ബൊളിവാര്‍ഡിനും പത്താം അവന്യൂവിനും ഇടയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം 35,250 അടി ഉയരത്തില്‍നിന്ന് ഒരു മിനിറ്റിലേറെ സമയത്തിനുള്ളില്‍ 8,750 അടിയിലേക്ക് താഴ്ന്നതായി എഫ്എഎ അറിയിച്ചു. അപകടകാരണം വ്യക്തമല്ല. തകർന്നുവീഴാൻ പോകുന്നു, ഇനി സമയമില്ലെന്നായി‌രുന്നു പൈലറ്റിന്റെ അവസാന സന്ദേശം. ഐസും ശക്തമായ ടർബുലൻസും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംയുക്തമായി അന്വേഷണം നടത്തും.

You might also like

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

3-Year-Old Girl Climbs Onto Shed's Roof; Shocked Locals Relieved After Heroic Rescue!

ഷെഡിന്റെ മേൽക്കൂരയിൽ 3 വയസ്സുകാരി; അമ്പരന്ന് നാട്ടുകാർ, ഒടുവിൽ ആശ്വാസമായി സാഹസിക രക്ഷാപ്രവർത്തനം!

Sicko Alexander brothers — who raped women while pursuing jetset lifestyle — to learn their fate in NYC court

ആഡംബര ജീവിതത്തിനിടയിൽ സ്ത്രീകളെ പീഡനത്തിനിരയാക്കിയ ക്രൂരന്മാരായ അലക്സാണ്ടർ സഹോദരന്മാരുടെ ശിക്ഷാവിധി ഇന്ന് എന്.വൈ.സി (NYC) കോടതി പ്രഖ്യാപിക്കും

Trump and Obama deliver last-minute messages to influence voters in crucial states

നിർണ്ണായക സംസ്ഥാനങ്ങളിൽ വോട്ടർമാരെ സ്വാധീനിക്കാൻ അവസാന നിമിഷ സന്ദേശങ്ങളുമായി ട്രംപും ഒബാമയും

Brad Bradford is out. Who's left to challenge Chow's progressive council now?

ബ്രാഡ് ബ്രാഡ്‌ഫോർഡ് പുറത്തേക്ക്: മേയർ ഒലീവിയ ചൗവിന്റെ പുരോഗമന കൗൺസിലിനെ ഇനി ആര് വെല്ലുവിളിക്കും?

Alaska governor orders probe of Mary Peltola Senate campaign over ‘Decoy Dan’ Sullivan scandal

‘ഡിക്കോയ് ഡാൻ’ സുളിവൻ വിവാദം: മേരി പെൽറ്റോളയുടെ സെനറ്റ് പ്രചാരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അലാസ്ക ഗവർണർ

Top Picks for You
Top Picks for You