ഇന്ന് (നവംബര്‍ 1) മുതല്‍ യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ചു വെക്കും. നവംബര്‍ 1 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് പകല്‍ കൂടുതല്‍ ലഭിക്കുന്നത് അവസാനിച്ച്, സമയം പുലര്‍ച്ചെ ഒരു മണിയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ വസന്തകാലത്ത് മാര്‍ച്ച് 8 നായിരുന്നു പകല്‍ കൂടുതല്‍ സമയം ആരംഭിച്ചത്. പല ഡിജിറ്റല്‍ ക്ലോക്കുകളും ഒറ്റരാത്രികൊണ്ട് യാന്ത്രികമായി പുനഃസജ്ജമാക്കും, പക്ഷേ സ്വമേധയാ ക്രമീകരിക്കേണ്ട ഏതെങ്കിലും വാച്ചുകളോ ക്ലോക്കുകളോ മാറ്റാന്‍ ഓര്‍മ്മിക്കുക. അതേസമയം അരിസോന, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലൻ്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.
വിന്‍റര്‍ സീസണിന്‍റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്‍റര്‍ സീസണുകളില്‍ പകലിന്‍റെ ദൈര്‍ഘ്യം വർധിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം നടപ്പിലാക്കിയത്.







