ഇന്ത്യ-കാനഡ നയതന്ത്രബന്ധം ശക്തമാക്കുന്നതായി സൂചന. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ അറ്റ്ലാന്‍റയിൽ കൂടിക്കാഴ്ച നടത്തി. ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കനേഡിയൻ വിദേശകാര്യമന്ത്രി അനിത ആനന്ദും പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വികസനത്തിനും ഉഭയകക്ഷി ബന്ധത്തിനും നിർണ്ണായകമാകുമെന്ന് ഇരുവരും വ്യക്തമാക്കി.
ഡിസംബർ 11, 12 തീയതികളിലാണ് മോദിയുടെ സന്ദർശനം. ഇതിന് മുന്നോടിയായി വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ നിരന്തരം ആശയവിനിമയം നടത്താനും തീരുമാനമായി. വ്യാപാരം, ആധുനിക സാങ്കേതികവിദ്യ, ഊർജ്ജ സഹകരണം, ക്ലീൻ എനർജി, വിദ്യാഭ്യാസം എന്നിവയാകും പ്രധാന ചർച്ചാവിഷയങ്ങൾ.







