newsroom@amcainnews.com

ബിസിയിൽ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ചു: അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്

ബ്രിട്ടിഷ് കൊളംബിയയിലെ പ്രമുഖ സിഖ് ആക്ടിവിസ്റ്റിന്‍റെ കാർ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സറേ പൊലീസ്. ബുധനാഴ്ച രാത്രി 11:45-ഓടെ, 91 അവന്യൂവിലെ 14500 ബ്ലോക്കിലാണ് സംഭവം. ‘പ്രോ-ഖലിസ്ഥാൻ’ റാലികൾ സംഘടിപ്പിക്കുന്ന നരിന്ദർ സിങ് രൺധാവയുടെ വാഹനമാണ് തീവെച്ച് നശിപ്പിച്ചത്. 2023 ൽ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ട സിഖ് നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൂട്ടാളിയാണ് രൺധാവ.

രൺധാവയുടെ വീടിനു മുന്നിലുണ്ടായിരുന്ന ഒരു ബസ് പെയിൻ്റ് അടിച്ചു വികൃതമാക്കിയതായും (vandalism) സറേ പൊലീസ് സർവീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ കാറിന് തീയിട്ട ശേഷം ബസ് പെയിൻ്റ് അടിച്ചു വികൃതമാക്കി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് സറേ പൊലീസ് വക്താവ് അലി ഗൈലസ് റിപ്പോർട്ട് ചെയ്തു. അതേസമയം രൺധാവയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർ.സി.എം.പി (RCMP) അദ്ദേഹത്തിന് ‘ഡ്യൂട്ടി ടു വാൺ’ (നോട്ടീസ് നേരത്തെ നൽകിയിരുന്നതായി അലി ഗൈലസ് വെളിപ്പെടുത്തി.

തീവെപ്പ് ഭീകരാക്രമണമാണെന്നും സംഭവത്തെ തീവ്രവാദ പ്രവർത്തനമായി കണക്കാക്കണമെന്നും വിഘടനവാദ ഗ്രൂപ്പായ സിഖ് ഫോർ ജസ്റ്റിസിൻ്റെ അഭിഭാഷകൻ ഗുർപത്വന്ത് സിങ് പന്നൂൻ ആവശ്യപ്പെട്ടു.

You might also like

ഭീകരാക്രമണ ഭീഷണി; യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ലാസ് വേഗസിൽ തിരിച്ചിറക്കി

‘എഗ് ഫ്രീസിങ്’; കാനഡയിൽ അണ്ഡം സൂക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധന

ഡേവിഡ് എബിയുടെ പിൻഗാമിയെ കണ്ടെത്താൻ ബിസി എൻഡിപി കോക്കസ് ഇന്ന്

Judge denies federal request to segregate California ballots, says it would ‘wreak havoc’ on voting

കാലിഫോർണിയയിലെ ബാലറ്റുകൾ വേർതിരിക്കാനുള്ള ഫെഡറൽ അഭ്യർത്ഥന ജഡ്ജി തള്ളി; വോട്ടെടുപ്പിനെ ‘താറുമാറാക്കും’ എന്ന് പ്രതികരണം

ട്രാൻസ്‌പോർട്ട് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 150 പേർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

Top Picks for You
Top Picks for You