സ്പെയിനിലെ ടോളിഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഒരു ട്രെയിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിനിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്‍റെ രണ്ട് ബോഗികൾ പാളം തെറ്റിയിട്ടുണ്ട്. സ്പെയിനിലെ സർക്കാർ ഉടമസ്ഥതയിലുള്ള RENFE കമ്പനിയുടെ ട്രെയിനും സ്വകാര്യ റെയിൽ കമ്പനിയായ IRYO-യുടെ ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. RENFE ട്രെയിനിൽ 397 യാത്രക്കാരും IRYO ട്രെയിനിൽ 147 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് തലസ്ഥാനമായ മാഡ്രിഡിനെ സിയുഡാഡ് റിയൽ, ആൻഡലൂഷ്യ എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടു. അപകടമുണ്ടായ റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി സ്പെയിനിലെ റെയിൽ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്ററായ എഡിഐഎഫ് സ്ഥിരീകരിച്ചു.







