newsroom@amcainnews.com

യുവതിയെ തട്ടിക്കൊണ്ടുപോകൽ നാടകം; ഒടുവിൽ കുടുങ്ങിയത് ലക്ഷങ്ങളുടെ വ്യാജനോട്ട് നിർമാണ കേന്ദ്രം

Kidnapping drama of a young woman; ultimately busted: a fake currency manufacturing center worth lakhs

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അന്വേഷണത്തിനിടയിൽ കൊല്ലത്ത് വ്യാജനോട്ട് നിർമാണ കേന്ദ്രം പൊലീസ് കണ്ടെത്തി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശിയായ സിബിയോണിനെയാണ് (37) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജനോട്ടുകൾ അച്ചടിക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രിന്ററും നോട്ടെണ്ണൽ യന്ത്രവും 500 രൂപയുടെ നോട്ട് അടിക്കാനായി മുറിച്ചുവെച്ച കടലാസ് കെട്ടുകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഈ കടലാസ് കെട്ടുകൾ പൂർണമായും അച്ചടിച്ചിരുന്നെങ്കിൽ രണ്ടരക്കോടിയോളം രൂപയുടെ വ്യാജനോട്ടുകൾ ഉണ്ടാകുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ, 45 പവൻ സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും ആഡംബര വാച്ചുകളും ഇവിടെനിന്നും കണ്ടെടുത്തു.

ഈ മാസം 17-ന് സിബിയോണിനെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നുമുള്ള ഭാര്യയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് സ്വദേശിയായ ആദർശ് അറസ്റ്റിലായിരുന്നു. എന്നാൽ പിറ്റേദിവസം സ്റ്റേഷനിലെത്തിയ സിബിയോൺ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടെന്നും തന്റെ സ്കൂട്ടറും സ്വർണമോതിരവും തിരികെ ലഭിച്ചെന്നും മൊഴി നൽകി. ഈ മൊഴിയിലും സിബിയോണിന്റെ പെരുമാറ്റത്തിലും സംശയം തോന്നിയ സ്പെഷൽ ബ്രാഞ്ച് നടത്തിയ രഹസ്യ അന്വേഷണമാണ് ഒടുവിൽ കള്ളനോട്ട് നിർമാണത്തിന്റെ വിവരം പുറത്തുകൊണ്ടുവന്നത്.

സിറ്റി പൊലീസ് കമ്മീഷണർ എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിന് പിന്നിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സമീപകാലത്ത് ഇത്തരത്തിൽ വീട്ടിൽ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം പിടികൂടുന്നത് ഇത് ആദ്യമായാണ്.

You might also like
4th person arrested as protests continue against bike lane removal in Toronto

ടൊറോന്റോയിൽ സൈക്കിൾ പാതകൾ നീക്കം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ നാലാമത്തെ ആൾ അറസ്റ്റിൽ

U.S. Embassy says Carney government brushing off 'potential interference' in midterms

ഇടക്കാല തിരഞ്ഞെടുപ്പിലെ ‘വോട്ടെടുപ്പ് അട്ടിമറി സാധ്യതകൾ’ കാനഡ അവഗണിക്കുന്നതായി യു.എസ് എംബസി

99% work done on trade deal, tariffs and visa curbs not targeted at India: US Secretary of State Marco Rubio

വ്യാപാര കരാറിന്റെ 99% ജോലിയും പൂർത്തിയായി, താരിഫുകളും വിസ നിയന്ത്രണങ്ങളും ഇന്ത്യയെ ലക്ഷ്യമിട്ടല്ല: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

Carney’s pipeline push is unlikely to bring back Canada’s oil jobs boom

പൈപ്പ്‌ലൈനിനായുള്ള കാർണിയുടെ ശ്രമങ്ങൾ കാനഡയിലെ പഴയ എണ്ണ തൊഴിൽ തരംഗത്തെ തിരികെ കൊണ്ടുവരാൻ സാധ്യതയില്ല

Zelenskyy says Ukraine given no early warning from allies as Russia strikes energy targets

റഷ്യ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ സഖ്യകക്ഷികളിൽ നിന്ന് മുൻകൂട്ടി മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് സെലെൻസ്‌കി

Banks refund victims in the UK; in Canada, it's a field day for scammers

ബ്രിട്ടനിൽ ഇരകൾക്ക് പണം തിരികെ നൽകുന്ന ബാങ്കുകൾ; കാനഡയിൽ തട്ടിപ്പുകാർക്ക് വീണ്ടും ‘ചാകര’

Top Picks for You
Top Picks for You