newsroom@amcainnews.com

യുഎസില്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് റെക്കോർഡിലേക്ക്

യുഎസില്‍ വിവിധ തരത്തിലുള്ള പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 2010 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. ഓഗസ്റ്റ് അവസാനവാരം മുതൽ ഇൻഫ്ലുവൻസ പരിശോധനാഫലങ്ങള്‍ പോസിറ്റീവാകുന്നതും അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണവും വര്‍ധിച്ചതായി യുഎസ് സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. ആറുമാസം പ്രായം മുതല്‍ എല്ലാവരും വര്‍ഷംതോറുമുള്ള ഇൻഫ്ലുവൻസ വാക്‌സിന്‍ സ്വീകരിക്കണമെന്ന് സിഡിസി നിര്‍ദേശിച്ചു. 65 വയസിന് മുകളിലുള്ളവര്‍ക്ക് ഉയര്‍ന്ന ഡോസ് വാക്‌സിന്‍ ലഭ്യമാണ്.

65 വയസിന് മുകളിലുള്ളവരിലാണ് ആശുപത്രിവാസ നിരക്ക് ഏറ്റവും കൂടുതല്‍. 50 മുതല്‍ 64 വയസുവരെയുള്ള മുതിര്‍ന്നവരും നാല് വയസ്സില്‍ താഴെയുള്ള കുട്ടികളുമാണ് തൊട്ടുപിന്നിലുള്ളത്. ഇൻഫ്ലുവൻസ വൈറസുകളില്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രോഗവ്യാപനത്തെ ബാധിക്കാവുന്ന ജനിതകമാറ്റങ്ങള്‍ സിഡിസി നിരീക്ഷിച്ചുവരികയാണ്. കാലിഫോർണിയ, ഫ്ലോറിഡ, ഹവായ്, നെവാഡ, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് നിലവില്‍ വലിയ തോതില്‍ പനി വ്യാപനം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജലദോഷം, പനി എന്നിവയ്ക്കുള്ള മരുന്നുകളുടെ വില്‍പ്പന 17 ശതമാനവും ചുമയ്ക്കുള്ള ലോസഞ്ചുകളുടെ വില്‍പ്പന 13 ശതമാനവും വീട്ടില്‍ ഉപയോഗിക്കാവുന്ന കോവിഡ്-19, ഫ്ലൂ പരിശോധനാ കിറ്റുകളുടെ വില്‍പ്പന 11 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

You might also like
Canada's Einarson wins 7th Grand Slam of Curling title, 1st since 2024

കാനഡയുടെ കെറി ഐനർസൺ ഏഴാം ഗ്രാൻഡ് സ്ലാം ഓഫ് കർളിംഗ് കിരീടം നേടി; 2024-നു ശേഷമുള്ള ആദ്യ കിരീടം

The Great Desperation: 104 Indians deported in February 2025: A year later

വലിയ നിരാശ: 2025 ഫെബ്രുവരിയിൽ നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർ; ഒരു വർഷത്തിന് ശേഷം

Alberta votes to stay in Canada, CBC News projects

ആൽബെർട്ട കാനഡയിൽ തന്നെ തുടരും: വേർപിരിയൽ നിർദ്ദേശം തള്ളി ജനവിധി

Dawson Creek acupuncturist suspended after prescribing ivermectin: regulator

ഐവർമെക്റ്റിൻ (Ivermectin) നിർദ്ദേശിച്ചതിനെ തുടർന്ന് ഡോസൺ ക്രീക്കിലെ അക്യുപങ്ചറിസ്റ്റിന് സസ്‌പെൻഷൻ

കാലാവസ്ഥാ മുന്നറിയിപ്പ്: വടക്കൻ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

Another doctor assaulted in Maharashtra, this time in front of 5 policemen

മഹാരാഷ്ട്രയിൽ മറ്റൊരു ഡോക്ടർക്ക് കൂടി മർദ്ദനം; സംഭവം 5 പോലീസുകാരുടെ മുന്നിൽ വെച്ച്

Top Picks for You
Top Picks for You