ഓട്ടവ / എഡ്മണ്ടൺ: കാനഡയിൽ നിന്ന് വേർപിരിയുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന നിർദ്ദേശം തള്ളി ആൽബെർട്ട ജനത. പ്രവിശ്യാ റഫറണ്ടത്തിൽ കാനഡയുടെ ഭാഗമായി തന്നെ തുടരാൻ ഭൂരിപക്ഷം ജനങ്ങളും വോട്ട് രേഖപ്പെടുത്തിയതായി പ്രമുഖ മാധ്യമമായ സി.ബി.സി ന്യൂസ് പ്രവചിച്ചു.
വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ, മുക്കാൽ ഭാഗത്തിലധികം ആളുകളും (75 ശതമാനത്തിലധികം) രാജ്യത്തിനൊപ്പം നിലകൊള്ളാനാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കാനഡയിൽ നിന്ന് വേർപിരിയുന്നതിനുള്ള നിയമപരമായ പ്രക്രിയകൾ ആരംഭിക്കണമോ എന്നതായിരുന്നു റഫറണ്ടത്തിലെ പ്രധാന ചോദ്യങ്ങളിലൊന്ന്.
ആദ്യഫലങ്ങൾ വലിയ സ്ക്രീനുകളിൽ തെളിഞ്ഞതോടെ ‘ഫോറെവർ കനേഡിയൻ’ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകൾ സന്തോഷം പ്രകടിപ്പിക്കുകയും കനേഡിയൻ ദേശീയ പതാകകൾ വീശി ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. റഫറണ്ടത്തിന്റെ തത്സമയ ഫലങ്ങളും വിശദമായ വിശകലനങ്ങളും മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തുവരുന്നു.







