ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്നും അടുത്ത വർഷം മുതൽ 1.6% പ്രോസസ്സിങ് ഫീസ് ഈടാക്കുമെന്ന് കനേഡിയൻ ടെലികോം ഭീമന്മാരായ റോജേഴ്സ് അറിയിച്ചു. ഓട്ടോ-പേ (Auto-pay) സംവിധാനം വഴിയുള്ള അടവുകൾക്കും ഒറ്റത്തവണ നടത്തുന്ന അടവുകൾക്കും ഈ അധിക നിരക്ക് ബാധകമായിരിക്കും. ഈ മാറ്റങ്ങൾ 2027 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ക്യുബെക്കിൽ (Quebec) ഇത് ബാധകമായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
ക്രെഡിറ്റ് കാർഡ് കമ്പനികൾ തങ്ങളിൽ നിന്ന് ഈടാക്കുന്ന ഫീസിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് റോജേഴ്സ് പറയുന്നു. അതേസമയം ഡെബിറ്റ് കാർഡുകൾ, ഓൺലൈൻ ബാങ്കിംഗ്, ഡയറക്ട് ഡെബിറ്റ്, ചെക്കുകൾ, റോജേഴ്സ് ഗിഫ്റ്റ് കാർഡുകൾ, വിസ ഡെബിറ്റ് എന്നിവ വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് അധിക നിരക്കുകൾ ഈടാക്കില്ല. കൂടാതെ 2023-ൽ റോജേഴ്സ് ഏറ്റെടുത്ത ഷാ മൊബൈലിൽ (Shaw Mobile) നിന്ന് മാറിയ ഉപയോക്താക്കൾക്കും ഈ മാറ്റം ബാധകമാകില്ല.







