newsroom@amcainnews.com

സീറ്റുകളുടെ തകരാർ: കാനഡയിൽ ടൊയോട്ട സിയെന്ന ഹൈബ്രിഡ്’ മിനിവാനുകൾ തിരിച്ചുവിളിച്ചു

സീറ്റുകളുടെ തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 24,000-ത്തിലധികം 2022 – 2026 മോഡൽ ‘സിയെന്ന ഹൈബ്രിഡ്’ (Sienna Hybrid) മിനിവാനുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ വാഹനങ്ങളുടെ രണ്ടാമത്തെ നിരയിലെ സീറ്റുകളുടെ ‘റീക്ലൈനർ’ സംവിധാനത്തിലാണ് തകരാറെന്നും ഇതുമൂലം അപകടമുണ്ടാകുമ്പോൾ യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിക്കുന്നതായും കമ്പനി പറയുന്നു.

സീറ്റ് ബെൽറ്റ് ‘പ്രീടെൻഷനർ’ (അപകടസമയത്ത് സീറ്റ് ബെൽറ്റ് മുറുക്കുന്ന സംവിധാനം) പ്രവർത്തിക്കുമ്പോൾ, ഈ സീറ്റുകളുടെ ‘റീക്ലൈനർ’ വിട്ടുപോകാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായി, അപകടമുണ്ടാകുമ്പോൾ സീറ്റിൻ്റെ പിൻഭാഗം (seatback) നീങ്ങുകയും യാത്രക്കാർക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി റിപ്പോർട്ട് ചെയ്തു.

ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ ടൊയോട്ട മെയിൽ വഴി വിവരം അറിയിക്കുകയും, വാഹനങ്ങൾ ഡീലർഷിപ്പുകളിൽ എത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. തുടർന്ന് സീറ്റ് ബെൽറ്റ് പ്രീടെൻഷനറുകളെ നിയന്ത്രിക്കുന്ന ‘സപ്ലിമെൻ്റൽ റെസ്ട്രെയിൻ്റ് സിസ്റ്റം’ (SRS) ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലെ സോഫ്റ്റ്‌വെയർ ഡീലർമാർ അപ്‌ഡേറ്റ് ചെയ്തു നൽകും. കൂടുതൽ വിവരങ്ങൾക്ക് 1-888-869-6828 എന്ന നമ്പറിൽ ടൊയോട്ടയുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

സെനറ്റ് പോരാട്ടം കനക്കുന്നു: ഹാരിസ് കൗണ്ടിയിൽ റെക്കോർഡ് മുൻ‌കൂർ വോട്ടിങ്

Want to book with Air Canada by phone? That'll be an extra $30 please

എയർ കാനഡയിൽ ഫോൺ വഴി ടിക്കറ്റ് ബുക്ക് ചെയ്യണോ? എങ്കിൽ ഇനി 30 ഡോളർ അധികം നൽകണം

കാലാവസ്ഥാ മുന്നറിയിപ്പ്: വടക്കൻ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

Kansas mom who crashed truck into youth soccer field, killing 2, released without charges or explanation

കുട്ടികളുടെ സോക്കർ ഗ്രൗണ്ടിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 2 പേരുടെ മരണത്തിനിടയാക്കിയ കാൻസസിലെ അമ്മയെ കുറ്റപത്രമോ വിശദീകരണമോ ഇല്ലാതെ വിട്ടയച്ചു

Hurley wins third term in Burnaby, Hodge takes Coquitlam

ബെർണബിയിൽ ഹർലിക്ക് മൂന്നാം ഊഴം, കോക്വിറ്റ്‌ലാമിൽ ഹോഡ്ജിന് വിജയം

Banks refund victims in the UK; in Canada, it's a field day for scammers

ബ്രിട്ടനിൽ ഇരകൾക്ക് പണം തിരികെ നൽകുന്ന ബാങ്കുകൾ; കാനഡയിൽ തട്ടിപ്പുകാർക്ക് വീണ്ടും ‘ചാകര’

Top Picks for You
Top Picks for You