newsroom@amcainnews.com

ന്യൂനമർദ്ദം: ആൽബർട്ടയിൽ മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്

ചൂടും തെളിഞ്ഞതുമായ കാലാവസ്ഥയിൽ നിന്നും മധ്യ, തെക്കൻ, കിഴക്കൻ ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ തണുത്ത കാലാവസ്ഥയിലേക്ക് മാറുമെന്ന് സൂചന. വെള്ളിയാഴ്ച മുതൽ എഡ്മിന്‍റനിലും മധ്യ, വടക്കൻ ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ താപനില കുറയും. നിലവിൽ 15 ഡിഗ്രി സെൽഷ്യസിനോടടുത്തുള്ള താപനില, പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ് എന്നിവയുൾപ്പെടെയുള്ള മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടുമെന്നതിനാൽ യാത്രക്ക് ഒരുങ്ങുന്നവർ കാലാവസ്ഥയും റോഡ് സാഹചര്യങ്ങളും ശ്രദ്ധിക്കണം.

എഡ്മിന്‍റൻ മേഖലയിൽ വെള്ളിയാഴ്ച മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. അതേസമയം മധ്യ, വടക്ക്-മധ്യ ആൽബർട്ടയുടെ ചില ഭാഗങ്ങളിൽ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്. വടക്കുകിഴക്കൻ ആൽബർട്ടയിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഏതാനും സെൻ്റീമീറ്റർ കനത്തിൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലുടനീളവും പകൽ സമയത്തെ താപനില 1 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

You might also like
Mr. Chinatown 2013 winner Randy See dies at 34 following Manila car accident

മനിലയിലുണ്ടായ കാറപകടത്തെ തുടർന്ന് 2013-ലെ ‘മിസ്റ്റർ ചൈനാടൗൺ’ വിജയി റാൻഡി സീ (34) അന്തരിച്ചു

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; ഓറഞ്ച് കൗണ്ടിയില്‍ അടിയന്തര ഒഴിപ്പിക്കല്‍

Deaths confirmed after 'serious incident,' fire at Canada military base in Alberta

അൽബെർട്ടയിലെ കനേഡിയൻ സൈനിക താവളത്തിലുണ്ടായ ഗുരുതരമായ അപകടത്തെയും തീപിടിത്തത്തെയും തുടർന്ന് ആളുകൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

വിതരണത്തിലെ പിഴവ്: ‘ഫ്ലിൻ്റ്സ്റ്റോൺസ്’ മൾട്ടിവൈറ്റമിനുകൾ തിരിച്ചുവിളിച്ചു

ആൽബർട്ടയിലെ ബാൻഫിൽ ഭൂചലനം: 4.0 തീവ്രത

About 100 people contract jaundice after eating food from a hotel in Malappuram; one dies

മലപ്പുറത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം; ഒരാൾക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You