newsroom@amcainnews.com

ഹാൾ ഓഫ് ഫേമർ മാർ്ഷൽ ഫോൾക്കിന് 53-ാം വയസ്സിൽ പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചു

Hall of Famer Marshall Faulk diagnosed with Parkinson’s disease at 53

എൻ.എഫ്.എൽ (NFL) ഇതിഹാസം മാർ്ഷൽ ഫോൾക്കിന് പാർക്കിൻസൺസ് രോഗം ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഡോക്ടർമാർ രോഗം നേരത്തെ കണ്ടെത്തിയതിനാൽ താൻ ഇപ്പോൾ “നല്ലൊരു അവസ്ഥയിലാണെന്ന്” അദ്ദേഹം പറഞ്ഞു. ഡോ. സന്ദീപ് താക്കറുമായുള്ള “കെയറിങ് ന്യൂറോളജിസ്റ്റ്” (Caring Neurologist) പോഡ്‌കാസ്റ്റിന്റെ ഒരു എപ്പിസോഡിലാണ് 53 കാരനായ ഫോൾക്ക് ഈ ആഴ്ച രോഗവിവരം പുറത്തുവിട്ടത്. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ശരീരത്തിന്റെ ചലനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഈ പുരോഗമനപരമായ രോഗം ബാധിച്ചിട്ട് ഏകദേശം 18 മാസമായി എന്ന് അദ്ദേഹം പറയുന്നു. […]

ടൊറന്റോയിൽ ഒറ്റയ്ക്ക് ജീവിക്കുന്നത് എന്തുകൊണ്ട് കൂടുതൽ പ്രയാസകരമാകുന്നു?

Why living alone is becoming increasingly unaffordable for Torontonians

കാനഡയിലെ പ്രധാന നഗരമായ ടൊറന്റോയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പങ്കാളിയോടൊപ്പം അല്ലെങ്കിൽ കുടുംബത്തോടൊപ്പം താമസിക്കുന്നവരെപ്പോലെ വാടകയോ മറ്റ് അവശ്യ ചെലവുകളോ പങ്കുവെക്കാൻ ആളില്ലാത്തതിനാൽ, എല്ലാത്തരം ദൈനംദിന ബാധ്യതകളും ഒറ്റയ്ക്ക് തന്നെ വഹിക്കേണ്ടിവരുന്ന അവസ്ഥയെ വിദഗ്ദ്ധർ “സിംഗിൾ ടാക്സ്” (Single Tax) എന്ന് വിളിക്കുന്നു. നിർദ്ദിഷ്ട സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും ഒറ്റയ്ക്ക് ജീവിക്കുന്നവർ നിരന്തരം അവഗണിക്കപ്പെടുകയാണെന്ന് വെല്ലെസ്ലി ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ക്വാമെ മക്കെൻസി ഉൾപ്പെടെയുള്ള ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സ്റ്റാറ്റിസ്റ്റിക്സ് […]

കാലാവസ്ഥാ മുന്നറിയിപ്പ്: വടക്കൻ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

വാരാന്ത്യത്തിൽ, വടക്കൻ മാനിറ്റോബയിൽ ശക്തമായ മഴയ്ക്കും കാറ്റിനും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ബ്രോഷെ (Brochet), ചർച്ചിൽ (Churchill), ലീഫ് റാപ്പിഡ്‌സ് (Leaf Rapids), ലിൻ ലേക്ക് (Lynn Lake), പുക്കറ്റവാഗൻ (Pukatawagan), ടാഡൂൾ ലേക്ക് (Tadoule Lake) എന്നീ നഗരങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അറിയിച്ചു. ഞായറാഴ്ചയോടെ മഞ്ഞുവീഴ്ചയും കാറ്റിന്‍റെ ശക്തിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ 15 മുതൽ 25 സെൻ്റീമീറ്റർ വരെ […]

സെനറ്റ് പോരാട്ടം കനക്കുന്നു: ഹാരിസ് കൗണ്ടിയിൽ റെക്കോർഡ് മുൻ‌കൂർ വോട്ടിങ്

ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജെയിംസ് തലാറിക്കോയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റനും മത്സരിക്കുന്ന ഹാരിസ് കൗണ്ടിയിൽ റെക്കോർഡ് മുൻ‌കൂർ വോട്ടിങ്. തിരഞ്ഞെടുപ്പ് ദിനത്തിന് മുന്നേ ഇവിടെ 3,62,534 പേർ വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഡാലസ് കൗണ്ടിയിൽ ഏകദേശം 1,99,000 പേരും മുൻ‌കൂർ വോട്ടിങിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഡെമോക്രാറ്റുകളാണ് കൂടുതൽ മുൻകൂർ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇത് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അന്തിമ സൂചനയായി കാണാനാകില്ലെന്ന് വിദഗ്ധർ പറയുന്നു. സ്വതന്ത്ര വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഡെമോക്രാറ്റുകൾ നീങ്ങുന്നത്. അതേസമയം, വോട്ടർമാർ തിരഞ്ഞെടുപ്പ് […]

അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കാലിഫോർണിയയില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് 28 വയസ്സുള്ള ഗുര്‍വിന്ദര്‍ ഗില്‍ അറസ്റ്റില്‍. ഭാര്യ ജാസ്മിന്‍ ഗില്ലിനെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻ്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇയാള്‍ ആദ്യം പൊലീസിൽ മൊഴി നൽകിയത്. എന്നാല്‍, അന്വേഷണത്തില്‍ മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെ കൊലപാതകക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 30 വയസ്സുള്ള ജാസ്മിനെ സെപ്റ്റംബര്‍ 30നാണ് സാക്രമെൻ്റോയിലെ വീട്ടില്‍ അവസാനമായി കണ്ടത്. നാലു ദിവസത്തിനുശേഷം ബന്ധു ഇവരെ കാണാനില്ലെന്ന് പരാതി നല്‍കി. വീടിനു പുറത്തുള്ള പോസ്റ്റ് […]

ബി.സി. പ്രവിശ്യാ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങിൽ ഇടിവ്

കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ വർഷത്തെ മുൻ‌കൂർ വോട്ടിങിൽ ഇടിവുണ്ടായതായി ‘ഇലക്ഷൻസ് ബി.സി.’ (Elections B.C.) റിപ്പോർട്ട് ചെയ്തു. 2026-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് ദിവസങ്ങളിലായി ആകെ 8,91,348 പേരാണ് മുൻ‌കൂർ വോട്ടിങിൽ പങ്കെടുത്തത്. 2024-ലെ മൊത്തം കണക്കിനേക്കാൾ 61,677 വോട്ടുകൾ കുറവാണിത് (ഏകദേശം 6.5 ശതമാനത്തിന്‍റെ കുറവ്). 2024-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ മുൻകൂട്ടി വോട്ട് ചെയ്തവരുടെ എണ്ണം 9,53,025 ആയിരുന്നു. ‘ഇലക്ഷൻസ് ബി.സി.’യുടെ കണക്കനുസരിച്ച്, ഒക്ടോബർ 14 വരെ പ്രവിശ്യയിൽ 37,38,182 വോട്ടർമാരാണുള്ളത്. […]

ന്യൂനമർദ്ദം: ആൽബർട്ടയിൽ മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്

ചൂടും തെളിഞ്ഞതുമായ കാലാവസ്ഥയിൽ നിന്നും മധ്യ, തെക്കൻ, കിഴക്കൻ ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ തണുത്ത കാലാവസ്ഥയിലേക്ക് മാറുമെന്ന് സൂചന. വെള്ളിയാഴ്ച മുതൽ എഡ്മിന്‍റനിലും മധ്യ, വടക്കൻ ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ താപനില കുറയും. നിലവിൽ 15 ഡിഗ്രി സെൽഷ്യസിനോടടുത്തുള്ള താപനില, പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ് എന്നിവയുൾപ്പെടെയുള്ള മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും […]

ലോട്ടോ മാക്സ് ഭാഗ്യം ആൽബർട്ടയിൽ: 9 കോടിയുടെ ജാക്ക്പോട്ട് കാൽഗറിയിൽ

കനേഡിയൻ ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകകളിൽ ഒന്നായ ഒമ്പത് കോടി ഡോളറിന്‍റെ ‘ലോട്ടോ മാക്സ്’ ജാക്ക്പോട്ട് ആൽബർട്ടയിലെ കാൽഗറിയിൽ നിന്നുള്ള ഒരു സംഘം ആളുകൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഒൻ്റാരിയോ ലോട്ടറി ആൻഡ് ഗെയിമിങ് കോർപ്പറേഷനാണ് (OLG) വിവരം അറിയിച്ചത്. രാജ്യത്ത് ഇതുവരെ നൽകപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ സമ്മാനത്തുക എന്ന നിലയിൽ കാനഡയിലുടനീളം ചർച്ചയായി മാറിയിരിക്കുകയാണ് ഈ റെക്കോർഡ് നേട്ടം. ചൊവ്വാഴ്ച രാത്രി നടന്ന നറുക്കെടുപ്പിൽ 8, 15, 19, 23, 26, 28, 34 എന്നീ […]

സൈബര്‍ സുരക്ഷാ ഭീഷണി; ഫെഡറൽ വെബ്സൈറ്റുകൾ ഓഫ്‌ലൈൻ ആക്കി കാനഡ

പ്രോഗ്രാമിങ് ഭാഷയിൽ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലെയും യൂറോപ്പിലെയും സർക്കാർ വെബ്സൈറ്റുകൾ താൽക്കാലികമായി ഓഫ്‌ലൈനാക്കി. ലോകത്തെ വെബ്‌സൈറ്റുകളിൽ ഏകദേശം 70 ശതമാനവും പ്രവർത്തിക്കുന്ന പി.എച്ച്.പി (PHP) കോഡിങിലാണ് സുരക്ഷാ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. പി.എച്ച്.പി കോഡിങിലെ തകരാർ കാരണം വിവരങ്ങൾ ചോർത്താനും വെബ്‌സൈറ്റുകൾ പൂർണ്ണമായി നിയന്ത്രണത്തിലാക്കാനും ഹാക്കർമാർക്ക് കഴിയുമെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയോടെ ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി ക്ലൗഡ്‌ഫ്ലെയർ അറിയിച്ചിട്ടുണ്ട്. കാനഡയിലെ ചില ഫെഡറല്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മുന്‍കരുതല്‍ നടപടിയുടെ […]

ഹൂതി ആക്രമണം: സൗദി അറേബ്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശിച്ച് കാനഡ

ഹൂതി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് കാനഡ. കനേഡിയൻ പൗരന്മാർ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള എല്ലാ യാത്രകളും ഒഴിവാക്കുക, ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’ (Global Affairs Canada) അറിയിച്ചു. കനേഡിയൻ പൗരന്മാർ സൗദി അറേബ്യയിലെ അസീർ, ജിസാൻ, നജ്‌റാൻ എന്നീ പ്രവിശ്യകളിലേക്കും, യെമൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. […]