newsroom@amcainnews.com

വിതരണത്തിലെ പിഴവ്: ‘ഫ്ലിൻ്റ്സ്റ്റോൺസ്’ മൾട്ടിവൈറ്റമിനുകൾ തിരിച്ചുവിളിച്ചു

വിതരണത്തിലുണ്ടായ പിഴവിനെത്തുടർന്ന് ‘ഫ്ലിൻ്റ്സ്റ്റോൺസ്’ (Flintstones) മൾട്ടിവൈറ്റമിനുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കൾ തിരികെ നൽകിയ ‘ഫ്ലിൻ്റ്സ്റ്റോൺസ് കംപ്ലീറ്റ് മൾട്ടിവൈറ്റമിൻസ് ആൻഡ് മിനറൽസ്’ (Flintstones Complete Multivitamins and Minerals) കുപ്പികൾ, അബദ്ധവശാൽ വീണ്ടും വിൽപ്പനയ്ക്കുള്ള ശേഖരത്തിൽ ഉൾപ്പെടുത്തുകയും മൊത്തവിതരണക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തുവെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. തിരികെ വിളിച്ച ഉൽപ്പന്നങ്ങളിൽ ‘NAAEXKW’ എന്ന ലോട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.

10 mg ക്ലാരിറ്റിൻ അലർജി ടാബ്‌ലെറ്റുകൾ, 200 mg അലീവ് ടാബ്‌ലെറ്റുകൾ എന്നിവയും സമാനമായ കാരണത്താൽ തിരിച്ചുവിളിച്ചതായി ഫെഡറൽ ഏജൻസി അറിയിച്ചു. ബേയർ (Bayer Inc.) ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിക്കുന്നതാണ് ഈ മൂന്ന് ഉൽപ്പന്നങ്ങളും. തിരിച്ചു വിളിച്ച ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ, ഹെൽത്ത് കാനഡയെ (Health Canada) അറിയിക്കണമെന്നും സി.എഫ്.ഐ.എ (CFIA) നിർദ്ദേശിച്ചു.

You might also like

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

സംഘര്‍ഷം രൂക്ഷം: സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു എസ് എംബസി

Change in protest venues in Delhi: Three new locations instead of Jantar Mantar

ഡൽഹിയിലെ സമരവേദികളിൽ മാറ്റം: ജന്തർ മന്ദിറിന് പകരം മൂന്ന് പുതിയ സ്ഥലങ്ങൾ

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Kelly Clarkson returns to stage as drama with Brooklyn store over toy bird rages on

ബ്രുക്ലിൻ കടയുമായുള്ള തർക്കത്തിനിടയിൽ വേദിയിൽ തിരിച്ചെത്തി കെല്ലി ക്ലാർക്സൺ

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

Top Picks for You
Top Picks for You