newsroom@amcainnews.com

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

വടക്കേ അമേരിക്ക ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ നോര്‍ത്ത് ഈസ്റ്റ് റീജനൽ ആക്റ്റിവിറ്റി കമ്മിറ്റികളുടെ ഈ വർഷത്തെ റീജനൽ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടക്കും. സെൻ്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളി (ക്യൂന്‍സ് വില്ലേജ് ), സെൻ്റ് തോമസ് മാര്‍ത്തോമ്മാ പള്ളി (യോങ്കേഴ്സ്), സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളി എന്നിവിടങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനും തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി (CSS) സെക്രട്ടറിയുമായ റവ. സാം കോശി ടി. മുഖ്യ പ്രസംഗകനായിരിക്കും. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്ക് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും.

കണ്‍വന്‍ഷന്‍റെ സമാപനദിവസമായ ഞായറാഴ്ച ഈ മേഖലയിലെ എല്ലാ ഇടവകകളും സംയുക്തമായി ചേര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് സഫ്രഗന്‍ മെത്രാപ്പോലീത്താ നേതൃത്വം നല്‍കും. ഭദ്രാസന എപ്പിസ്‌കോപ്പ സഹകാര്‍മികനായിരിക്കും. വിവിധ ഇടവകകളില്‍ നിന്നുള്ള അന്‍പതംഗ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

റവ. ബിജു പി. സൈമണ്‍ (വൈസ് പ്രസിഡൻ്റ്), ജേക്കബ് ചാക്കോ (സെക്രട്ടറി), ഈപ്പന്‍ കെ. ജോര്‍ജ് (ട്രഷറര്‍), ജിജി ടോം (അക്കൗണ്ടൻ്റ്), റവ. ജോയല്‍ സാമുവേല്‍ തോമസ് (ഭദ്രാസന സെക്രട്ടറി), ഷാജു സാം (ഭദ്രാസന ട്രഷറര്‍), റവ. ജെയ്സണ്‍ വര്‍ഗീസ്, തോമസ് ജേക്കബ്, ശാമുവേല്‍ കെ. ശാമുവേല്‍, റിയാ വര്‍ഗീസ് എന്നിവരടങ്ങിയ കമ്മിറ്റി കണ്‍വന്‍ഷൻ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.

You might also like
Drone Shadow in the Skies: British Air Force Hides Fighter Jets in Hangars

ആകാശത്ത് ഡ്രോൺ നിഴൽ; യുദ്ധവിമാനങ്ങളെ ഹാംഗറുകളിൽ ഒളിപ്പിച്ച് ബ്രിട്ടീഷ് വ്യോമസേന

ടെറിട്ടോറിയൽ നോമിനേഷൻ: 50 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

കനത്ത മൂടൽമഞ്ഞ്: ടൊറൻ്റോയിൽ യെല്ലോ അലർട്ട്, യാത്ര അപകടകരം

Construction unsuited to the Kerala lifestyle; 41 houses in Ayithara lie abandoned and overgrown with weeds

കേരളീയ ജീവിതരീതിക്ക് യോജിക്കാത്ത നിർമ്മാണം; ആയിത്തറയിൽ 41 വീടുകൾ കാടുകയറി നശിക്കുന്നു

California warns of flooding as King Tides peak over Thanksgiving

താങ്ക്സ്ഗിവിംഗ് ദിനങ്ങളിൽ കിംഗ് ടൈഡുകൾ (ശക്തമായ വേലിയേറ്റം) മൂർദ്ധന്യത്തിലെത്തുന്നതിനാൽ കാലിഫോർണിയയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

‘Young woman’ flags down vehicles at 4 AM; new robbery modus operandi targeting solo travelers

പുലർച്ചെ നാലിന് കൈകാണിച്ച് ‘യുവതി’; ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ കൊള്ള

Top Picks for You
Top Picks for You