newsroom@amcainnews.com

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

വടക്കേ അമേരിക്ക ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ നോര്‍ത്ത് ഈസ്റ്റ് റീജനൽ ആക്റ്റിവിറ്റി കമ്മിറ്റികളുടെ ഈ വർഷത്തെ റീജനൽ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടക്കും. സെൻ്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളി (ക്യൂന്‍സ് വില്ലേജ് ), സെൻ്റ് തോമസ് മാര്‍ത്തോമ്മാ പള്ളി (യോങ്കേഴ്സ്), സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളി എന്നിവിടങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികനും തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി […]

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം വീണ്ടും പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ 2026ലെ പുരസ്‌കാരം തനിക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി യുദ്ധത്തിലേര്‍പ്പെട്ടതും യുക്രെയ്ൻ യുദ്ധത്തിന് ഇതുവരെ സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ കഴിയാത്തതുമായ സാഹചര്യത്തിലാണ് ട്രംപിന്‍റെ ഇത്തരമൊരു പ്രതികരണം. 2026-ലെ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവിനെ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കും. രണ്ടാം തവണ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പലതവണ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് താന്‍ […]

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

അറ്റ്ലാൻ്റിക് ചുഴലിക്കാറ്റ് സീസൺ അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ, മെക്സിക്കൻ ഉൾക്കടലിന്‍റെ തെക്കൻ മേഖലയിൽ രൂപപ്പെട്ട ഒമ്പതാമത്തെ ട്രോപ്പിക്കൽ ഡിപ്രഷൻ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത. മെക്സിക്കൻ തീരത്തിന് സമീപത്തെ ചൂടേറിയ സമുദ്രജലത്തിന് മുകളിലൂടെ നീങ്ങുന്ന ഈ ട്രോപ്പിക്കൽ ഡിപ്രഷൻ വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ട്രോപ്പിക്കൽ കൊടുങ്കാറ്റായി മാറിയാൽ ഇതിന് ‘ഇസൈയാസ്’ (Isaias) എന്ന പേര് നൽകും. ചുഴലിക്കാറ്റിനെ തുടർന്ന് തെക്കുകിഴക്കൻ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻഹാൻഡിൽ വരെയുള്ള സെൻട്രൽ ഗൾഫ് തീരപ്രദേശങ്ങളിൽ മൂന്ന് മുതൽ […]

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

ക്യുബെക്കിലുടനീളം വിറ്റഴിച്ച സ്മോക്ക്ഡ് കുക്ക്ഡ് ഹാം ലിസ്റ്റീരിയ അണുബാധ സാധ്യതയെ തുടർന്ന് തിരിച്ചുവിളിച്ചു. ‘ബൗച്ചറി വിയാവു ഇൻക്.’ (Boucherie Viau inc.) വിൽക്കുന്ന സ്മോക്ക്ഡ് കുക്ക്ഡ് ഹാം ആണ് ബാധിത ഉൽപ്പന്നമെന്ന് ക്യുബെക്ക് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. 2020 ഒക്ടോബർ 26 വരെ ഉപയോഗയോഗ്യമായ 6 46437 75444 6 എന്ന CUP നമ്പറും 100926JCFR Lot നമ്പറുമുള്ള വിവിധ രൂപങ്ങളിൽ വിൽക്കുന്ന സ്മോക്ക്ഡ് കുക്ക്ഡ് ഹാമാണ് ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാധിച്ചതായി കണ്ടെത്തിയത്. സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ […]

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

കാനഡയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഫെഡറൽ സർക്കാർ രൂപകൽപ്പന ചെയ്തിരിക്കുന്ന അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (ACWB) ഒക്ടോബർ 9 ശനിയാഴ്ച വിതരണം ചെയ്യും. അർഹരായ അവിവാഹിതരായ തൊഴിലാളികൾക്ക് 272.17 ഡോളർ വരെയും, യോഗ്യരായ കുടുംബങ്ങൾക്ക് 468.83 ഡോളർ വരെയും ലഭിക്കും. 2025-ലെ ആദായനികുതി റിട്ടേൺ അനുസരിച്ചാണ് തുക ക്രമീകരിച്ചിരിക്കുന്നത്. ഓരോ വർഷവും തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട മൊത്തം CWB ആനുകൂല്യത്തുകയുടെ പകുതി മൂന്ന് ഗഡുക്കളായി വിഭജിച്ച്, ജൂലൈ മുതൽ അടുത്ത വർഷം […]

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നു പുലർച്ചെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1951 ജനുവരി 1 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ […]

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ. ക്യുബെക്ക്, ആൽബർട്ട, സസ്കാച്വാൻ പ്രവിശ്യകൾ കാനഡയിൽ നിന്നും വേർപിരിയണമെന്ന് ഇലോൺ മസ്ക് സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളോടു പ്രതികരിക്കുകയായിരുന്നു സ്കോട്ട് മോ. കാനഡയിൽ നിന്ന് സസ്കാച്വാൻ വേർപിരിയണമെന്ന ആശയത്തെ എതിർത്തിരുന്നെങ്കിലും, ആൽബർട്ടയിൽ ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന ഹിതപരിശോധനകളിൽ വേർപിരിയൽ സംബന്ധിച്ച വിഷയം ഉൾപ്പെടുത്താനുള്ള ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തിന്‍റെ അവകാശത്തെ സ്കോട്ട് മോ […]

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

കാനഡയിൽ നിന്നും വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകുന്നതിനെ പിന്തുണയ്ക്കുന്ന പാർട്ടി ക്യൂബെക്വോയിസ് ലീഡർ ക്യുബെക്ക് പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തുടനീളം വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു. ഒക്ടോബർ 19-ന് കാനഡയിൽ തുടരണമോ അതോ പൂർണ്ണ വേർപിരിയലുമായി ബന്ധപ്പെട്ട അന്തിമ വോട്ടെടുപ്പിലേക്ക് കടക്കണമോ എന്ന വിഷയത്തിൽ ആൽബർട്ടയിൽ നിർണായക ജനഹിതപരിശോധന നടക്കാനിരിക്കെയാണ് ക്യുബെക്കിലെ രാഷ്ട്രീയ മാറ്റം. കനേഡിയൻ പ്രവിശ്യകളും ഫെഡറൽ സർക്കാരും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നിയുക്ത പ്രീമിയർ പോൾ സെൻ്റ്-പിയറി പ്ലാമോണ്ടനെ അനുകൂലിച്ച് ആൽബർട്ടയിലെ വിഘടനവാദി നേതൃത്വവും രംഗത്ത് എത്തി. […]