newsroom@amcainnews.com

യുഎസ് വിസിറ്റിങ് വീസ ഇന്‍റർവ്യൂവിനായി ഇന്ത്യക്കാര്‍ കാത്തിരിക്കേണ്ടി വരുന്നത് ഒരു വര്‍ഷം വരെ: റിപ്പോർട്ട്

യുഎസ് സന്ദര്‍ശക വീസയ്ക്കുള്ള അഭിമുഖത്തിനായി ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ ശരാശരി ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. 2025 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളാണ് പുറത്തുവന്നത്. കോവിഡ് മഹാമാരിക്ക് മുമ്പ് ശരാശരി കാത്തിരിപ്പ് 42 ദിവസമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 346 ദിവസമായി ഉയര്‍ന്നത്. യുഎസ് ഗവണ്‍മെൻ്റ് അക്കൗണ്ടബിലിറ്റി ഓഫീസ് തിങ്കളാഴ്ച പുറത്തുവിട്ട ഫെഡറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീസയ്ക്കുള്ള ആവശ്യക്കാര്‍ വളരെ കൂടുതലായതാണ് കാത്തിരിപ്പ് നീളാൻ പ്രധാന കാരണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2025-ല്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 14,55,255 നോണ്‍-ഇമിഗ്രൻ്റ് വീസ അപേക്ഷകള്‍ ലഭിച്ചതായാണ് കണക്ക്. ഇത്തരം വീസകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ 68 കോണ്‍സുലര്‍ ഉദ്യോഗസ്ഥരാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റിനുണ്ടായിരുന്നത്. അതായത് ഒരു ഉദ്യോഗസ്ഥന് ശരാശരി 21,401 അപേക്ഷകള്‍ എന്ന നില. നിരവധി താല്‍ക്കാലിക വീസ വിഭാഗങ്ങളിലെ അപേക്ഷകളാണ് ഈ കണക്കില്‍ ഉള്‍പ്പെടുന്നത്. അതേസമയം 346 ദിവസത്തെ കാത്തിരിപ്പ് പ്രധാനമായും സന്ദര്‍ശക വീസ അഭിമുഖവുമായി ബന്ധപ്പെട്ടതാണെന്നും ഓഡിറ്റ് വ്യക്തമാക്കി.

ജീവനക്കാരുടെ കുറവിന് പുറമെ ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയിലെ അഭിമുഖ സൗകര്യങ്ങളുടെ പരിമിതിയും പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് മതിയായ ഇന്റന്‍റര്‍വ്യൂ വിന്‍ഡോകള്‍ ഇല്ലെന്നും ഓഡിറ്റർ റിപ്പോര്‍ട്ടില്‍ പറയുന്നു. അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

You might also like

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 733 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Massive drug bust by Coast Guard and ATS in the Arabian Sea: Five Pakistani nationals arrested with drugs worth ₹3,000 crore

അറബിക്കടലിൽ കോസ്റ്റ്ഗാർഡിന്റെയും എ.ടി.എസിന്റെയും വൻ ലഹരിവേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി അഞ്ച് പാകിസ്താൻ സ്വദേശികൾ പിടിയിൽ

Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

Top Picks for You
Top Picks for You