newsroom@amcainnews.com

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നായ ഒസെംപിക്കിന്‍റെ വ്യാജ പതിപ്പ് യുഎസില്‍ വില്‍പ്പന നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്. സ്വപ്നദീപ് റോയ്, വിക്കി രമന്‍ച എന്നിവര്‍ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്. ചൈനയില്‍നിന്ന് വ്യാജ ഒസെംപിക് വാങ്ങി കുറഞ്ഞ വിലയ്ക്ക് യുഎസിലെ വിതരണക്കാര്‍ക്ക് വിറ്റതായാണ് ഫ്ലോറിഡയിലെ മിഡില്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ കുറ്റപത്രത്തിൽ പറയുന്നു. ഇറ്റലിയില്‍നിന്ന് യുഎസിലേക്ക് കൈമാറിയ സ്വപ്നദീപ് റോയ് ടാമ്പയിലെ കോടതിയില്‍ ഹാജരായപ്പോള്‍ കുറ്റം നിഷേധിച്ചു. അതേസമയം രമന്‍ച ഇപ്പോഴും ഒളിവിലാണെന്നാണ് […]

പിയേർ പൊളിയേവിന് തിരിച്ചടി: എംപി സ്കോട്ട് ഐച്ചിസണും പുറത്തേക്ക്

30 വർഷത്തെ പൊതുപ്രവർത്തനത്തിന് ശേഷം കൺസർവേറ്റീവ് എംപി സ്കോട്ട് ഐച്ചിസൺ പാർലമെൻ്റ് അംഗത്വം രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു വർഷത്തിനുള്ളിൽ പിയേർ പൊളിയേവിന്‍റെ കോക്കസിൽ നിന്ന് പുറത്തുപോകുന്ന എട്ടാമത്തെ വ്യക്തിയാണ് സ്കോട്ട് ഐച്ചിസൺ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജിവെക്കാനുള്ള തന്‍റെ തീരുമാനത്തെക്കുറിച്ച് ഐച്ചിസൺ കഴിഞ്ഞ ആഴ്ച തന്നെ പൊളിയേവിനെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. 2019 മുതൽ പാരി സൗണ്ട്-മസ്കോക്ക റൈഡിങിനെ പ്രതിനിധീകരിക്കുന്ന എംപിയാണ് ഐച്ചിസൺ. 2022-ൽ നടന്ന കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ […]

ഡ്രൈവർമാർ ശ്രദ്ധിക്കുക, ഒക്‌ടോബർ 1 മുതൽ വിന്‍റർ ടയറുകൾ നിർബന്ധം: ബി സി സർക്കാർ

ശൈത്യകാലത്തിനെ വരവേൽക്കാൻ പ്രവിശ്യയിലെ ഡ്രൈവർമാർ സജ്ജരായിരിക്കണമെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ നിർദ്ദേശിച്ചു. പ്രവിശ്യയിൽ ഒക്‌ടോബർ 1 മുതൽ പ്രവിശ്യയിലെ ഭൂരിഭാഗം ഹൈവേകളിലും വിന്‍റർ ടയറുകളും ചെയിനുകളും നിര്ബന്ധമാക്കിയതായി പ്രവിശ്യാ ഗതാഗത മന്ത്രാലയം അറിയിച്ചു. കാലാവസ്ഥയ്ക്ക് അനുസരിച്ച് 2027 ഏപ്രിൽ 30 വരെ ഈ നിയമം പ്രാബല്യത്തിലുണ്ടായിരിക്കും. അതേസമയം ശൈത്യകാലാവസ്ഥ കൂടുതൽ ബാധിക്കാത്ത ലോവർ മെയിൻലാൻഡിലും തെക്കുകിഴക്കൻ വൻകൂവർ ഐലൻഡിലും ലോവർ മെയിൻലാൻഡിലും തെക്കുകിഴക്കൻ വൻകൂവർ ഐലൻഡിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ലോവർ മെയിൻലാൻ്റിൽ നിന്ന് ഹൈവേ 99-ലെ […]

എഡ്മിന്‍റൻ-കാൽഗറി അതിവേഗ റെയിൽ പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ആൽബർട്ട

ആൽബർട്ടയിലെ പ്രധാന നഗരങ്ങളായ എഡ്മിന്‍റനെയും കാൽഗറിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പ്രവിശ്യാ സർക്കാർ. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ ഈ ശരത്കാലത്തോടെ ആരംഭിക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. പദ്ധതി നടപ്പിലാക്കാൻ അനുയോജ്യമായ പങ്കാളിയെ 2027 ഏപ്രിലോടെ പ്രവിശ്യാ സർക്കാർ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ റെഡ് ഡിയർ വഴി രണ്ട് നഗര കേന്ദ്രങ്ങളെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ […]