newsroom@amcainnews.com

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

Foreign job promise fraud worth lakhs: Company CEO arrested

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ‘ആംസ്റ്റർ ഓവർസീസ്‌ പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്‌’ എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജിയെ തിരുവനന്തപുരം বিমানത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നും മടങ്ങിയെത്തിയപ്പോഴാണ് ഇവർ കസ്റ്റഡിയിലായത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഈ നടപടി.

അർമേനിയയിൽ മാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തതാണ് ആദ്യത്തെ കേസ്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത ഈ കേസിൽ, പണം തിരികെ ചോദിച്ച പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ സിഇഒ പാർവതി മായ ഷാജിയും ഭർത്താവും ഉൾപ്പെടെയുള്ള ഏഴുപേർക്കെതിരെയാണ് ബിഎൻഎസ് വകുപ്പുകളും എമിഗ്രേഷൻ ആക്ടും പ്രകാരം കേസെടുത്തിട്ടുള്ളത്.

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കുന്നത്തുനാട് തിരുവണിയൂർ സ്വദേശിയിൽ നിന്ന് 6.06 ലക്ഷം രൂപ തട്ടിയെടുത്തതാണ് രണ്ടാമത്തെ സംഭവം. വിസയ്ക്കും ഫ്ലൈറ്റ് ടിക്കറ്റിനുമായി പണം വാങ്ങിയ ശേഷം പോളണ്ടിൽ ജോലി നൽകാതെ പരാതിക്കാരനെ സെർബിയയിലേക്ക് അയച്ച് ചതിക്കുകയായിരുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ പ്രധാന ചുമതലക്കാർക്കെതിരെ യുവാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

You might also like

കമ്മ്യൂണിറ്റി ഡേ: കാനഡയിൽ സൗജന്യ സിനിമയും ഗെയിമിങുമായി സിനിപ്ലെക്‌സ്

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് ഡോണൾഡ് ട്രംപ്

In B.C.'s Great Bear Rainforest, DNA testing crucial to finding grizzly behind deadly attack

ബി.സി.യിലെ ഗ്രേറ്റ് ബെയർ റെയിൻഫോറസ്റ്റിൽ ഉണ്ടായ മാരകമായ ആക്രമണം; കുറ്റക്കാരനായ ഗ്രിസ്ലി കരടിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നിർ നിർണായകം

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

Good news for aquarium enthusiasts: A new water-purifying plant discovered in the Wayanad hills

അക്വേറിയം സ്നേഹികൾക്ക് സന്തോഷവാർത്ത; വയനാടൻ മലനിരകളിൽ വെള്ളം ശുദ്ധീകരിക്കുന്ന പുതിയ ചെടി കണ്ടെത്തി

Man convicted in deadly 2018 Toronto van attack drops appeal

2018-ൽ ടോറന്റോയിൽ ഉണ്ടായ മാരകമായ വാൻ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തി അപ്പീൽ പിൻവലിച്ചു

Top Picks for You
Top Picks for You