newsroom@amcainnews.com

ഇബി-5 നിക്ഷേപക വീസ ഫീസ് ഇരട്ടിയാക്കി യുഎസ്

അമേരിക്കയില്‍ നിക്ഷേപം നടത്തി സ്ഥിരതാമസാനുമതി നേടാന്‍ ലക്ഷ്യമിടുന്ന വിദേശികള്‍ക്കുള്ള ഇബി-5 ഇന്‍വസ്റ്റര്‍ വീസയുടെ ഫീസ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ യുഎസ് തീരുമാനം. നവംബര്‍ 30 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ സംരംഭകരും കുടുംബങ്ങളും ഗ്രീന്‍ കാര്‍ഡ് നേടുന്നതിനായി ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഇബി -5 ഇമിഗ്രൻ്റ് ഇന്‍വസ്റ്റര്‍ പ്രോഗ്രാം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) ചൊവ്വാഴ്ചയാണ് പുതിയ ഫീസ് സംബന്ധിച്ച അന്തിമ ചട്ടം പ്രഖ്യാപിച്ചത്.

സ്വതന്ത്ര നിക്ഷേപകര്‍ സമര്‍പ്പിക്കുന്ന ഫോംI-526ന്‍റെ ഫീസ് 3,675 ഡോളറില്‍ നിന്ന് 7,615 ഡോളറായി ഉയരും. അംഗീകൃത റീജിയണല്‍ സെന്‍റര്‍ വഴി നിക്ഷേപം നടത്തുന്നവര്‍ സമര്‍പ്പിക്കുന്ന ഫോം I-526Eയുടെ ഫീസ് 3,675 ഡോളറില്‍ നിന്ന് 7,850 ഡോളറായും വര്‍ധിക്കും. I-526, I-526E അപേക്ഷകള്‍ക്ക് പുറമെ 75 ഡോളറിന്‍റെ ടെക്‌നോളജി ഫീസും നല്‍കണം. റീജനൽ സെന്‍റര്‍ വഴി നിക്ഷേപിക്കുന്നവര്‍ക്ക് പ്രോഗ്രാമിന്‍റെ ഇന്‍വസ്റ്റര്‍ ഇന്‍റഗ്രിറ്റി ഫീസും അധികമായി ബാധകമാകും.

സ്ഥിരതാമസ പദവിയിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കുന്ന ഫോം I-829ന്‍റെ ഫീസ് 3,750 ഡോളറില്‍ നിന്ന് 5,000 ഡോളറായി ഉയരും. റീജനൽ സെന്‍ററുകള്‍ക്കുള്ള ഫീസിലും വലിയ വര്‍ധനയാണ് വരുന്നത്. റീജനൽ സെന്‍റര്‍ പദവി നേടുന്നതിനുള്ള ഫോം I-956ന്‍റെ ഫീസ് 17,795 ഡോളറില്‍ നിന്ന് 44,115 ഡോളറായി ഉയരും. ഒരു വാണിജ്യ സ്ഥാപനത്തിലെ നിക്ഷേപത്തിന് അനുമതി തേടുന്ന ഫോം I-956Fന്‍റെ ഫീസ് 17,795 ഡോളറില്‍ നിന്ന് 42,675 ഡോളറായും വര്‍ധിക്കും. അതേസമയം ഫോം I-956Gയുടെ വാര്‍ഷിക ഫീസ് 3,035 ഡോളറില്‍ നിന്ന് 2,165 ഡോളറായി കുറയും.

1990-ല്‍ യുഎസ് കോണ്‍ഗ്രസാണ് നിക്ഷേപവും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇബി -5 പ്രോഗ്രാം ആരംഭിച്ചത്. യോഗ്യമായ ഒരു ബിസിനസില്‍ കുറഞ്ഞത് 10.5 ലക്ഷം ഡോളര്‍ നിക്ഷേപിക്കുകയോ, ടാര്‍ഗെറ്റഡ് എംപ്ലോയ്‌മെൻ്റ് ഏരിയയിലോ അടിസ്ഥാനസൗകര്യ പദ്ധതിയിലോ 8 ലക്ഷം ഡോളര്‍ നിക്ഷേപിക്കുകയോ ചെയ്ത് കുറഞ്ഞത് 10 മുഴുവന്‍ സമയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. നിബന്ധനകള്‍ പാലിക്കുന്ന നിക്ഷേപകനും ജീവിതപങ്കാളിക്കും യോഗ്യരായ മക്കള്‍ക്കും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ ഇബി-5 വീസകള്‍ക്ക് വാര്‍ഷിക പരിധിയും രാജ്യാടിസ്ഥാനത്തിലുള്ള ക്വോട്ടയും ബാധകമാണ്. ഇന്ത്യയില്‍നിന്നുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നതോടെ ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പും വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

You might also like
Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Student miraculously escapes after encountering a leopard

പുലിയുടെ മുന്നിൽപെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

Kidney health: Drinking 4–5 litres of water won’t cleanse your kidneys; doctor explains what healthy hydration should look like

വൃക്കകളുടെ ആരോഗ്യം: ദിവസവും 4-5 ലിറ്റർ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകളെ ശുദ്ധീകരിക്കില്ല; ആരോഗ്യകരമായ ജലാംശം എങ്ങനെയരിക്കണമെന്ന് ഡോക്ടർ വിശദീകരിക്കുന്നു.

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

US Supreme Court permits Trump administration to deport undocumented immigrants to third countries

അനധികൃത കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താൻ ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതി അനുമതി

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

Top Picks for You
Top Picks for You