newsroom@amcainnews.com

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

ഇന്ത്യൻ വംശജനായഅങ്കദ് സിങ് ധില്ലണെ യുഎഇയിലെ കാനഡയുടെ പുതിയ അംബാസഡറായി നിയമിച്ചതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. നിലവിലെ അംബാസഡറായ രാധ കൃഷ്ണ പാണ്ഡെയ്ക്ക് പകരക്കാരനായി അങ്കദ് സിങ് ചുമതലയേൽക്കും. പഞ്ചാബിലെ ലുധിയാനയിലുള്ള ഗുങ്‌റാന ഗ്രാമത്തിൽ നിന്നുള്ള അങ്കദ് സിങ് 2015-ൽ പീൽ (Peel) മേഖലയിൽ ലിബറൽ പാർട്ടി ഓഫ് കാനഡയുടെ ഫീൽഡ് ഓർഗനൈസർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ന്യൂബ്രൺസ്വിക് മൗണ്ട് ആലിസൺ സർവകലാശാലയിൽ നിന്ന് ഇന്‍റർനാഷണൽ റിലേഷൻ (International Relations) പഠനം പൂർത്തിയാക്കി.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസിൽ ‘ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ആൻഡ് സ്റ്റേക്ക്‌ഹോൾഡർ റിലേഷൻസ്’ ആയി അങ്കദ് സിങ് ധില്ലൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ചെറുകിട വ്യവസായം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് ഫെഡറൽ കാബിനറ്റ് മന്ത്രിമാരുടെ ‘ചീഫ് ഓഫ് സ്റ്റാഫ്’ ആയും അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

You might also like

ആൽബർട്ടയിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: റിപ്പോർട്ട്

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Top Picks for You
Top Picks for You