newsroom@amcainnews.com

ഡെങ്കിപ്പനി വ്യാപനം: പകൽ സമയത്ത് കൊതുകുകടി ഏൽക്കാതെ കരുതിയിരിക്കുക

Dengue Spread: Stay Guarded Against Mosquito Bites During Daytime

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകൾ. ഈ മാസം 24 വരെയുള്ള കണക്കുകൾ പ്രകാരം 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്; രോഗലക്ഷണങ്ങളോടെ 385 പേർ ചികിത്സ തേടിയിട്ടുമുണ്ട്.

24-ാം തീയതി മാത്രം 12 പേർക്ക് ഡെങ്കിപ്പനി ഉണ്ടെന്ന് സ്ഥിരീകരിച്ചു, ഇതിൽ അഞ്ച് പേർ ഒളവണ്ണ സ്വദേശികളാണ്. വേളം, കുണ്ടൂത്തോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. അന്നേ ദിവസം 31 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. നഗരമേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ രോഗം കണ്ടുവരുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴ പശ്ചാത്തലത്തിൽ ഏവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.

വീടിനുള്ളിലും പരിസരത്തുമായി കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, പഴയ ടയറുകൾ, ചിരട്ടകൾ, ചെടിച്ചട്ടികൾ, വെള്ളം കെട്ടിക്കിടക്കാൻ ഇടയുള്ള മറ്റ് പാത്രങ്ങൾ എന്നിവയിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആഴ്ചയിലൊരിക്കൽ പരിശോധിച്ച് ഉറവിട നശീകരണം നടത്തണമെന്ന് ഡിഎംഒ ഡോ. വി.പി. രാജേഷ് നിർദേശിച്ചു.

പനി, കഠിനമായ ശരീരവേദന, തലവേദന, കണ്ണിനു പിന്നിൽ അനുഭവപ്പെടുന്ന വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടണം. പകൽ സമയങ്ങളിൽ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവലയും മറ്റ് പ്രതിരോധ മാർഗങ്ങളും പ്രയോജനപ്പെടുത്തുക തുടങ്ങിയ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.

You might also like

ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

യു കെയിൽ മകളെ സന്ദർശിക്കാനെത്തിയ ആലപ്പുഴ സ്വദേശിനി അന്തരിച്ചു

Seventeen-year-old admitted to hospital following stomach pain gives birth; POCSO case against 17-year-old boy

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച പതിനേഴുകാരി പ്രസവിച്ചു; 17 വയസ്സുകാരനെതിരെ പോക്സോ കേസ്

2 teens dead, 1 injured after shooting at Scarborough gas station: police

സ്കാർബറോ പെട്രോൾ പമ്പിൽ വെടിവെപ്പ്; രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

Security Concerns Around Thiruvananthapuram Airport; Laser Lights and Waste Pose a Threat

തിരുവനന്തപുരം വിമാനത്താവളത്തിന് ചുറ്റും സുരക്ഷാ ആശങ്ക; ഭീഷണിയായി ലേസർ ലൈറ്റുകളും മാലിന്യവും

Huawei found guilty of stealing US trade secrets but acquitted of racketeering

യുഎസ് വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ച കേസിൽ വാവെയ് (Huawei) കുറ്റക്കാരെന്ന് കോടതി; എന്നാൽ സംഘടിത കുറ്റകൃത്യ (racketeering) കുറ്റത്തിൽ നിന്ന് ഒഴിവാക്കി

Top Picks for You
Top Picks for You