newsroom@amcainnews.com

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

ഒൻ്റാരിയോയിലെ ബെൽവിൽ സൺസ് ഓഫ് ജേക്കബ് സിനഗോഗിന് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷ ആക്രമണമാണെന്ന് പോലീസ് റിപ്പോർട്ട്. യോം കിപ്പൂർ ആചരണത്തിനിടെയാണ് മുൻ സൈനികനായ സീൻ വാർഡ് വെടിവെപ്പ് നടത്തിയത്. 29 വയസ്സുള്ള ഷോൺ വാർഡ് 2022-ൽ സൈന്യത്തിൽ നിന്നും പുറത്തുപോയിരുന്നു. പോലീസുമായുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ഷോൺ വാർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചിരുന്നു. ഇയാളുടെ കൈവശം ഷോട്ട്ഗണ്ണിന് പുറമെ മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സിനഗോഗിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ബെൽവിൽ പോലീസ് സർവീസ് കോൺസ്റ്റബിൾ ജെഫ് സ്മിത്തിന് വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ജെഫ് സ്മിത്തിനെ ആശുപത്രിയിൽ ചികിത്സയിലാണ്.

കാനഡയിൽ സിനഗോഗുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി ജൂത സംഘടനയായ ബ്നായ് ബ്രിത്ത് റിപ്പോർട്ട് ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ ജൂത സ്ഥാപനങ്ങളിലും കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

You might also like

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You