newsroom@amcainnews.com

കൊച്ചിയിലെ 70 കോടിയുടെ ‘ഐസി4’ പദ്ധതി നിശ്ചലം; ലക്ഷ്യങ്ങൾ പാഴായി

Kochi's ₹70-crore 'IC4' project grinds to a halt; objectives go unfulfilled

കൊച്ചി: നഗരത്തിലെ സുരക്ഷയും നിരീക്ഷണവും ഒറ്റക്കുടക്കീഴിലാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്റർ (ഐസി4) പ്രവർത്തനം നിർത്തി. അറ്റകുറ്റപ്പണികളുടെ കരാർ കാലാവധി അവസാനിച്ചതോടെ ഈ വർഷാരംഭം മുതൽ കേന്ദ്രം നിശ്ചലമാണ്. തുടർനടപടികൾക്കായി സർക്കാരിന്റെ നിർദേശം കാത്തിരിക്കുകയാണെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) അധികൃതർ വ്യക്തമാക്കി.

സിഎസ്എംഎൽ 70 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സംവിധാനം നിലവിൽ നഗരത്തിന് യാതൊരു ഗുണവും ചെയ്യാത്ത അവസ്ഥയിലാണ്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് ഐസി4 പ്രവർത്തിച്ചിരുന്നത്. ഇവിടത്തെ വാടക രണ്ടു വർഷത്തേക്ക് മുൻകൂറായി കെഎംആർഎലിന് നൽകിയിട്ടുമുണ്ട്.

കോടികൾ മുടക്കിയ പദ്ധതികൊണ്ട് നഗരത്തിന് പ്രയോജനമൊന്നും ഉണ്ടായില്ലെന്ന് മേയർ വി.കെ. മിനിമോൾ വിമർശിച്ചു. പദ്ധതി വിലയിരുത്താനെത്തിയ കോർപറേഷൻ സംഘത്തിന് ‘ഉന്നതാനുമതി’ വേണമെന്ന് പറഞ്ഞ് സിഎസ്എംഎൽ പ്രവേശനം നിഷേധിച്ചതായും ആക്ഷേപമുണ്ട്. കേടായ ഉപകരണങ്ങൾ നന്നാക്കാൻ 15 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നതിനാൽ കോർപറേഷൻ ഇത് ഏറ്റെടുക്കുന്നത് പ്രായോഗികമല്ലെന്നും നിലവിലെ ഉപകരണങ്ങൾ ഉപയോഗശൂന്യമാണെന്നും മേയർ കൂട്ടിച്ചേർത്തു.

അതേസമയം, പദ്ധതി പരാജയമാണെന്ന ആരോപണം സിഎസ്എംഎൽ തള്ളി. അഞ്ചുവർഷം മികച്ച രീതിയിൽ പ്രവർത്തിച്ച കേന്ദ്രം കോവിഡ്, മൺസൂൺ കാലങ്ങളിൽ പ്രധാന കൺട്രോൾ റൂമായിരുന്നെന്നും, ആറുമാസത്തെ ദൃശ്യങ്ങൾ സൂക്ഷിക്കാവുന്ന സംവിധാനം പൊലീസിന് പല കേസുകളിലും സഹായകമായെന്നും അവർ അവകാശപ്പെടുന്നു.

ഗതാഗതം, സുരക്ഷ, ദുരന്തനിവാരണം, ജല-വൈദ്യുത വിതരണം, സിറ്റി വൈഫൈ, മാലിന്യ സംസ്കരണം തുടങ്ങി നഗരത്തിലെ സകല സംവിധാനങ്ങളും ഏകോപിപ്പിക്കുമെന്നായിരുന്നു തുടക്കത്തിലെ വാഗ്ദാനം. എന്നാൽ ഇവയൊന്നും പൂർണമായി നടപ്പായില്ല. തങ്ങളുടെ ഭാഗം കൃത്യമായി ചെയ്തെന്നും മറ്റ് വകുപ്പുകളുടെ വീഴ്ചയാണ് പദ്ധതി ലക്ഷ്യം കാണാതിരിക്കാൻ കാരണമെന്നുമാണ് സിഎസ്എംഎലിന്റെ വിശദീകരണം.

You might also like

വടക്കൻ ബിസിയിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി: രണ്ട് പേർ ആശുപത്രിയിൽ

Canada’s auto sector faces its moment of truth

നിർണ്ണായക ഘട്ടത്തിൽ കാനഡയുടെ വാഹന വ്യവസായ മേഖല

കാലിഫോർണിയ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽ നിന്നും ജീവനുള്ള പാമ്പുകളെ പിടികൂടി

The Haida Nation is building Canada’s largest off-grid solar farm

കാനഡയിലെ ഏറ്റവും വലിയ ഓഫ്-ഗ്രിഡ് സോളാർ ഫാം നിർമ്മിക്കാൻ ഹൈഡ നേഷൻ

Balabhaskar's Death: CBI Begins Third Phase of Investigation; Records Parents' Statements

ബാലഭാസ്കറിന്റെ മരണം: സിബിഐയുടെ മൂന്നാംഘട്ട അന്വേഷണം ആരംഭിച്ചു; മാതാപിതാക്കളുടെ മൊഴിയെടുത്തു

പ്രോജക്റ്റ് നാഷ്‌വിൽ: ട്രാക്ടർ-ട്രെയിലർ മോഷണം, ബ്രാംപ്ടണിൽ നാല് ഇന്ത്യൻ വംശജർ അറസ്റ്റിൽ

Top Picks for You
Top Picks for You