newsroom@amcainnews.com

ടൊറൻ്റോ പാർക്കിൽ അഞ്ചു വയസ്സുകാരനെ ആക്രമിച്ച് കയോടി: ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്

ടൊറൻ്റോ : നോര്‍ത്ത് യോര്‍ക്കില്‍ അഞ്ച് വയസുകാരൻ കയോടിയുടെ ആക്രമണത്തിന് ഇരയായി. വ്യാഴാഴ്ച രാവിലെ 11:30-ഓടെ, ലോറൻസ് അവന്യൂ ഈസ്റ്റിനും ‘ദി ബ്രൈഡൽ പാത്തി’നും സമീപമുള്ള എഡ്വേർഡ്സ് ഗാര്‍ഡന്‍സ് പാര്‍ക്കിലാണ് സംഭവം. കുട്ടിയെ കയോടി കുറച്ചുദൂരത്തേക്ക് വലിച്ചിഴച്ചുവെന്നും, എന്നാൽ അവിടെയുണ്ടായിരുന്നവർ മൃഗത്തെ ഭയപ്പെടുത്തി ഓടിച്ചതിനാൽ കുട്ടി രക്ഷപ്പെട്ടുവെന്നും ടൊറൻ്റോ പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിക്ക് നിസ്സാര പരുക്കേറ്റു.

കയോടി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പൊലീസ് പൊതുജന സുരക്ഷാ മുന്നറിയിപ്പ് നൽകി. കയോടിയെ കണ്ടെത്തുന്നവർ 311 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കയോടി ആളുകളെയോ വളർത്തുമൃഗങ്ങളെയോ ആക്രമിച്ചാൽ ഉടൻ 911-ൽ വിളിക്കണമെന്നും നിർദ്ദേശമുണ്ട്.

You might also like
Kumbalam–Thevara bridge becomes a reality; construction inauguration on December 6

കുമ്പളം– തേവര പാലം യാഥാർഥ്യമാകുന്നു; നിർമാണോദ്ഘാടനം ഡിസംബർ 6-ന്

സ്റ്റേപ്പിൾസ് വെബ്സൈറ്റിൽ സൈബർ ആക്രമണം: ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

ബർലിങ്‌ടണിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചു മലയാളി യുവാവിന് ദാരുണാന്ത്യം

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ: കർശന നടപടിയുമായി ഫോർഡ് സർക്കാർ

Top Picks for You
Top Picks for You