newsroom@amcainnews.com

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

വിവാദങ്ങൾ നിറഞ്ഞ ഭരണകാലത്തിന് വിരാമമിട്ടു ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്. സറേ-സർപെന്റൈൻ എം.എൽ.എ. ലിൻഡ ഹെപ്നർ രാജിവയ്ക്കുകയും പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെറി-ലിൻ ഫിൻഡ്‌ലിയുടെ രാജി.

കെറി-ലിൻ ഫിൻഡ്‌ലി മേയ് 30-ന് നേതൃസ്ഥാനം ഏറ്റെടുത്തതുമുതൽ, ബി.സി. കൺസർവേറ്റീവ് പാർട്ടിയിൽ നിരവധി രാജികളും പുറത്താക്കലുകളും മുതിർന്ന ഉദ്യോഗസ്ഥരുടെ നിരന്തരമായ മാറ്റങ്ങളും അരങ്ങേറിയിരുന്നു. കൂടാതെ, ഫിൻഡ്‌ലിയെ വിമർശിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി ഒരു സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.

You might also like
Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Top Picks for You
Top Picks for You