പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

യുഎസ്-മെക്സിക്കോ അതിർത്തിയിൽ പടിഞ്ഞാറൻ ടെക്സസ് ഭാഗത്ത്, ബിഗ് ബെൻഡ്’ മേഖലയിൽ ട്രംപ് ഭരണകൂടം അതിർത്തി മതിൽ നിർമ്മാണം ആരംഭിച്ചു. മതിൽ പൂർത്തിയാക്കുമെന്ന പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിനായി, മതിലുകൾ, റോഡുകൾ, സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് അതിർത്തി സുരക്ഷിതമാക്കാനുള്ള 46 ബില്യൺ ഡോളറിന്‍റെ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ മതിൽ. യുഎസ്-മെക്സിക്കോ അതിർത്തിയിലുടനീളമുള്ള മതിൽ നിർമ്മാണത്തിന്‍റെ വേഗം ഇരട്ടിയാക്കിയതായി ‘കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ’ (CBP) അറിയിച്ചതിന് പിന്നാലെയാണ് ഈ നടപടി. പടിഞ്ഞാറൻ ടെക്സസിലെ […]
ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ടെക്സസിലെ ഓസ്റ്റിനില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻ്റ് (ICE) ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്കേറ്റു. വെടിവെപ്പിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ സംഘടിച്ചു. വെടിവെപ്പിനെതിരെ പ്രാദേശിക ജനപ്രതിനിധികളും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഓസ്റ്റിന്‍ മേയര്‍ കിര്‍ക്ക് വാട്‌സണ്‍, നഗരത്തിലെ തെരുവില്‍ ഐസിഇ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പിൽ പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ നോര്‍ത്ത് ഓസ്റ്റിനിലെ റിസര്‍ച്ച് ബുലവാര്‍ഡിനും ആന്‍ഡേഴ്‌സണ്‍ സ്‌ക്വയറിനും സമീപമാണ് സംഭവം നടന്നത്. വില്‍ബര്‍ റാഫേല്‍ ഗാര്‍സസ് പെരസ് എന്നയാൾക്കാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ പ്രാദേശിക […]
ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

കാനഡ-അമേരിക്ക വ്യാപാര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗ ശൈലിയെയും കൈകളുടെ ചലനങ്ങളെയും പരിഹസിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യതലസ്ഥാനമായ ഓട്ടവയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രശസ്തമായ ‘അക്കോർഡിയൻ ഹാന്‍റ്സ്’ (Accordion hands) രീതിയെ കാർണി അനുകരിച്ചത്. സദസ്സിൽ നിന്ന് വൻ ചിരിയും കയ്യടിയുമാണ് ഈ നീക്കത്തിന് ലഭിച്ചത്. 70 ശതകോടി കനേഡിയൻ ഡോളറിന്‍റെ ഹരിത ഊർജ്ജ പദ്ധതിയെക്കുറിച്ച് വിശദീകരിക്കവേയാണ് കാർണി ട്രംപിനെ അനുകരിച്ചത്. ഈ നിക്ഷേപം 18 ഹൂവർ […]
OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

കാനഡയിലെ മുതിർന്ന പൗരന്മാർക്ക് സാമ്പത്തികമായി ആശ്വാസമേകുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പെൻഷൻ തുക വർധിപ്പിച്ച് കാനഡ റവന്യൂ ഏജൻസി (CRA). 2026 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാം പാദത്തിൽ 1.4 ശതമാനം വർധനയാണ് ഫെഡറൽ ഏജൻസി നടപ്പിലാക്കുന്നത്. ഇതോടെ ഒക്ടോബർ 28-ന് ലഭിക്കുന്ന ഡിപ്പോസിറ്റുകൾ മുതൽ പുതിയ നിരക്കിലുള്ള തുക ലഭ്യമാകും. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയാണ് പെൻഷൻ തുക വർധിപ്പിക്കുന്നത്. വർധിച്ച തുക അടങ്ങുന്ന മൂന്ന് പെയ്‌മെന്റുകൾ ഒക്ടോബർ 28, നവംബർ […]
ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

വിവാദങ്ങൾ നിറഞ്ഞ ഭരണകാലത്തിന് വിരാമമിട്ടു ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്. സറേ-സർപെന്റൈൻ എം.എൽ.എ. ലിൻഡ ഹെപ്നർ രാജിവയ്ക്കുകയും പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെറി-ലിൻ ഫിൻഡ്‌ലിയുടെ രാജി. കെറി-ലിൻ ഫിൻഡ്‌ലി മേയ് 30-ന് നേതൃസ്ഥാനം ഏറ്റെടുത്തതുമുതൽ, ബി.സി. കൺസർവേറ്റീവ് പാർട്ടിയിൽ നിരവധി രാജികളും പുറത്താക്കലുകളും മുതിർന്ന ഉദ്യോഗസ്ഥരുടെ നിരന്തരമായ മാറ്റങ്ങളും അരങ്ങേറിയിരുന്നു. കൂടാതെ, ഫിൻഡ്‌ലിയെ വിമർശിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാൻ […]
സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

സസ്കാച്വാനിലെ കിസ്ബിക്ക് സമീപം ചെറുവിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. സെപ്റ്റംബർ 18 വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മാനിറ്റോബ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹാർവ്സ് എയർ’ ഫ്ലൈയിംഗ് സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള സെസ്ന 172 (Cessna 172) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രവിശ്യാ തലസ്ഥാനമായ റെജൈനയിൽ നിന്നും മാനിറ്റോബയിലെ സ്റ്റെയ്ൻബാക്കിലേക്ക് രാത്രികാല ദീർഘദൂര പരിശീലന പറക്കൽ നടത്തുകയായിരുന്നു വിമാനം. കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസിനായി കൂടുതൽ മണിക്കൂറുകൾ പറന്ന് പരിചയം നേടാനായി ലൈസൻസുള്ള രണ്ട് പൈലറ്റുമാർ വിമാനം പരതുന്നതിനിടെയാണ് അപകടം. […]
കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

ആൽബർട്ട കാൽഗറിയിൽ മലയാളി ജിജു മാത്യു (41) നിര്യാതനായി. സെപ്റ്റംബർ 20 ഞായറാഴ്ചയായിരുന്നു അന്ത്യം. ദീപു ആൻ മാത്യൂസാണ് ഭാര്യ. മകൾ : ഗിയ സുസൻ മാത്യു. മാത്യു ജോണിന്‍റെയും പരേതയായ സുസൻ മാത്യുവിന്‍റെയും മകനാണ്. ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച കാൽഗറി സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ (St. Mary’s Malankara Orthodox Church, Calgary, Alberta, Canada) നടക്കും. ശുശ്രൂഷകളുടെ […]
