newsroom@amcainnews.com

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ ബലേനോ, ബ്രെസ്സ എന്നീ ജനപ്രിയ മോഡലുകളുടെ ഫേസ്‌ലിഫ്റ്റ് പതിപ്പുകൾ ഇതിനോടകം തന്നെ ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. എന്നാൽ ഇതിന്റെ തുടർച്ചയെന്നോണം മറ്റ് ചില പ്രമുഖ മോഡലുകൾ കൂടി നവീനമായ ഫീച്ചറുകളോടെയും രൂപമാറ്റങ്ങളോടെയും വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്.

ജനപ്രിയ ക്രോസ്‌ഓവറായ ഫ്രോങ്ക്‌സ് വൈകാതെ തന്നെ മിഡ്‌ലൈഫ് പരിഷ്‌ക്കാരങ്ങളോടെ വിപണിയിൽ എത്തും. അകത്തളത്തിലും പുറംഭാഗത്തിലും പ്രകടമായ മാറ്റങ്ങൾക്ക് പുറമേ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ് തുടങ്ങിയ ലെവൽ 2 അദാസ് സുരക്ഷാ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിനൊപ്പം നിലവിലുള്ള 360 ഡിഗ്രി ക്യാമറയും ലഭ്യമാകും. സ്വിഫ്റ്റ്, ഡിസയർ, ബലേനോ എന്നീ കാറുകളിൽ ഉപയോഗിക്കുന്ന പുതിയ 1.2 ലീറ്റർ 3 സിലിണ്ടർ Z സീരീസ് പെട്രോൾ എൻജിനായിരിക്കും ഫ്രോങ്ക്‌സ് ഫേസ്‌ലിഫ്റ്റിലും നൽകുക. ഇത് 83 ബിഎച്ച്‌പി കരുപ്പും 112 എൻഎം ടോർക്കും നൽകും. ഇതിൽ മാനുവൽ, എഎംടി ഗീയർബോക്സുകൾക്കൊപ്പം ഫാക്ടറി ഫിറ്റഡ് സിഎൻജി വകഭേദവും ലഭ്യമാകും. ഇതിലെ ഏറ്റവും വലിയ പ്രത്യേകത സീരീസ് ഹൈബ്രിഡ് പവർട്രെയിനാണ്. 1.2 ലീറ്റർ പെട്രോൾ എൻജിൻ ഒരു ജനറേറ്ററായി പ്രവർത്തിക്കുകയും, ചെറിയ ബാറ്ററിയും ഇലക്ട്രിക് മോട്ടോറും ചേർന്ന് ചക്രങ്ങളിലേക്ക് കരുത്ത് പകരുന്ന ഈ സംവിധാനം വഴി 35 കിലോമീറ്ററിലേറെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെ ഹൈബ്രിഡ് ഫ്രോങ്ക്‌സ് വിപണിയിൽ എത്തിയേക്കാം.

പുതുതലമുറ എർട്ടിഗയുടെ വരവിന് മുന്നോടിയായി ഇതിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് മാരുതി പുറത്തിറക്കും. പ്രധാന ഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ഡിസൈനിലെ മിനുക്കുപണികളും കാലാനുസൃതമായ ഫീച്ചറുകളുമാണ് ഇതിൽ ഉൾപ്പെടുത്തുക. വലിയ ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയ്‌ക്കൊപ്പം നിലവിലെ മാനുവൽ, ഓട്ടോമാറ്റിക് ഗീയർബോക്സ് ഓപ്ഷനുകളും എൻജിനുകളും തുടരും. കൂടാതെ, സിഎൻജി മോഡലുകളിലെ ബൂട്ട്‌സ്പേസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അണ്ടർബോഡി സിഎൻജി ടാങ്ക് ഇതിൽ അവതരിപ്പിച്ചേക്കാം.

പ്രശസ്തമായ ഹാച്ച്ബാക്കായ വാഗൺ ആറിനും ഫേസ്‌ലിഫ്റ്റ് പതിപ്പ് ഒരുങ്ങുന്നുണ്ട്. ഹെഡ്‌ലാമ്പുകൾ, മുന്നിലെ ഗ്രിൽ, ടെയ്ൽ ലാമ്പുകൾ, ബംപറുകൾ എന്നിവയിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിലുള്ള 1.0 ലീറ്റർ, 1.2 ലീറ്റർ പെട്രോൾ എൻജിനുകൾക്ക് പുറമേ പുതിയ 1.2 ലീറ്റർ Z12E എൻജിനും ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വാഗൺ ആറിന്റെ സിഎൻജി പതിപ്പിലും അണ്ടർബോഡി സിഎൻജി ടാങ്ക് നൽകിയേക്കാം.

മാരുതിയുടെ പ്രീമിയം എംപിവിയായ ഇൻവിക്ടോയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് അടുത്ത വർഷത്തോടെ വിപണിയിലെത്തും. പരിഷ്കരിച്ച മുൻ ഗ്രിൽ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ, പുതിയ ബംപറുകൾ, ആകർഷകമായ പുതിയ കളർ ഓപ്ഷനുകൾ എന്നിവ ഇതിൽ പ്രതീക്ഷിക്കാം. വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, പനോരമിക് സൺറൂഫ്, ലെവൽ 2 അദാസ്, 360 ഡിഗ്രി ക്യാമറ, ജെബിഎൽ ഓഡിയോ സിസ്റ്റം, ഓട്ടമാൻ പിൻ സീറ്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, 6 എയർബാഗുകൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ ഇതിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. നിലവിലുള്ള 2.0 ലീറ്റർ പെട്രോൾ-ഹൈബ്രിഡ് എൻജിനും ഇ-സിവിടി ഗീയർബോക്സും ഇതിൽ തുടരുന്നതാണ്.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Top Picks for You
Top Picks for You