newsroom@amcainnews.com

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Canada ignores Trump's threat; Mark Carney strengthens talks with the European Union

യൂറോപ്യൻ യൂണിയനിൽ (ഇയു) അസോസിയേറ്റ് അംഗമാകാൻ കാനഡയ്ക്ക് യൂറോപ്യൻ കമ്മിഷൻ നൽകിയ ക്ഷണം യുഎസിനോടുള്ള ശത്രുതാപരമായ നീക്കമായാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലയിരുത്തുന്നത്. ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശ്യം ശരിയല്ലെങ്കിൽ യൂറോപ്യൻ യൂണിയന്മേൽ കൂടുതൽ തീരുവകൾ ചുമത്തുമെന്നും, ചില പ്രത്യേക മേഖലകളിൽ യൂറോപ്പുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായി വിച്ഛേദിക്കാൻ യുഎസിന് സാധിക്കുമെന്നും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്ന് പുതിയ വ്യാപാര പങ്കാളികളെ തേടാനുള്ള ശ്രമത്തിലാണ് കാനഡാ പ്രധാനമന്ത്രി […]

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Illegal Indian immigration to America: Concerns and challenges

നൂറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന മലയാളി യുവാക്കളുടെ വിദേശ സ്വപ്നങ്ങൾ ഇപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നിയമപരമായ മാർഗ്ഗങ്ങൾക്ക് പകരം കനത്ത തുക നൽകിയും ‘ഡങ്കി റൂട്ടുകൾ’ പോലുള്ള അപകടകരമായ കുറുപ്പുവഴികൾ തിരഞ്ഞും അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം ആശങ്കജനകമാംവിധം വർധിച്ചിരിക്കുന്നു. ഇത് വ്യക്തികളുടെ ജീവനും ജീവിതവും ഒരുപോലെ അപകടത്തിലാക്കുന്ന വലിയൊരു പ്രതിസന്ധിയായി മാറിക്കഴിഞ്ഞു. പ്യൂ റിസർച്ച് സെന്ററിന്റെ പഠന റിപ്പോർട്ടുകൾ പ്രകാരം, രേഖകളില്ലാതെ യുഎസിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരുടെ കണക്കിൽ മെക്സിക്കോയ്ക്കും […]

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Bodies of Malayali women killed in America will be brought home next week

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജന ഹരി (35), ആൻമേരി മാത്യു (40) എന്നിവരുടെ ഭൗതികശരീരം ഈ മാസം 21-ാം തീയതി രാവിലെ എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശൂർ മുടിക്കോട് സ്വദേശിനിയായ അഞ്ജനയുടെയും, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻമേരിയുടെയും മൃതദേഹങ്ങൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ അന്നേദിവസം വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ നടക്കുമെന്നും, ആൻമേരിയുടെ സംസ്കാരം ഭർത്താവിന്റെ ഇടവകയായ ചിങ്ങവനം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലും നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ […]

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനിയുടെ വ്യാപനം വീണ്ടും ആശങ്ക പരത്തുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വളവന്നൂർ ആരോഗ്യ ബ്ലോക്കിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് പ്രതിരോധ നടപടികൾ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിൽ ഉടൻതന്നെ ഔദ്യോഗിക ജാഗ്രതാ സന്ദേശം പുറപ്പെടുവിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് യോഗം വരുന്ന 21-ാം തീയതി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പെട്ടെന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ള ഒരു വൈറൽ രോഗമാണിത്. ഈ വർഷം ഇതുവരെ ജില്ലയിൽ […]

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നതിന് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയ. താൽക്കാലിക കുടിയേറ്റക്കാർ വീസ മാറ്റുന്നതിനുള്ള ചട്ടങ്ങൾ കൂടുതൽ കർശനമാക്കുമെന്നും സർക്കാർ അറിയിച്ചു. കുടിയേറ്റ നയത്തിലെ മാറ്റങ്ങളെക്കുറിച്ച് ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് നടത്തുന്ന പ്രസംഗത്തിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.ദേശീയ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര കാര്യ മന്ത്രി ടോണി ബർക്ക് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലുള്ള പ്രതിവർഷ കുടിയേറ്റ കണക്കുകൾ 300,000 ത്തിൽ നിന്ന് 2028-ഓടെ […]

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കുനേരെ ക്രൂര ആക്രമണം. ശുചിമുറിയില്‍ കയറിയ ഡ്രൈവറെ ഒരാള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയും നിരവധി തവണ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ട്രംപ് ടീമിന്‍റെ ‘മിസ്റ്റര്‍ സിങ്’ എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട വിവാദവും ചര്‍ച്ചയായിരിക്കുകയാണ്. ആക്രമണത്തില്‍ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിങ്, സുരക്ഷയെക്കുറിച്ചുള്ള ഭയം കാരണം തന്‍റെ പേരിന്‍റെ അവസാനഭാഗം മാത്രമാണ് പുറത്തുവിടാന്‍ ആവശ്യപ്പെട്ടത്. […]

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

വ്യാഴാഴ്ച പുലർച്ചെ ബ്രിട്ടിഷ് കൊളംബിയയിലെ കൂറ്റനീസ് (Kootenays) മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 5:31- ഓടെയാണ് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നെൽസൺ നഗരത്തിന് വടക്കുകിഴക്കായി ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ക്രോഫോർഡ് ബേയ്ക്ക് സമീപമായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്‍റെ തീവ്രത ആദ്യം 4.4 മാഗ്നിറ്റ്യൂഡ് ആണെന്ന് ‘എർത്ത്ക്വേക്ക്സ് കാനഡ’ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് അത് 3.7 ആയി തിരുത്തി. അതേസമയം, യു.എസ്. ജിയോളജിക്കൽ സർവേ തീവ്രത 4.2 മാഗ്നിറ്റ്യൂഡ് ആണെന്നാണ് രേഖപ്പെടുത്തിയത്. ക്രാൻബ്രൂക്ക്, നെൽസൺ, […]

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

ടെക്സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ F-16 യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ മിഷിഗണില്‍ തകര്‍ന്നുവീണു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. വിമാനാപകടവുമായി ബന്ധപ്പെട്ട് അപകടകരമായ രാസവസ്തുക്കള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടസ്ഥലത്തിന് ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ചു. മിഷിഗണിലെ ആല്‍പീനയിലുള്ള എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ കോംബാറ്റ് റെഡിനസ് ട്രെയിനിങ് സെന്‍ററില്‍ നിന്നാണ് F-16 ഫൈറ്റിംഗ് ഫാല്‍ക്കണ്‍ പതിവ് പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്നത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു. അപകടത്തെ […]

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ കാനഡ. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നും ടെൽ അവീവ് ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള എയർ കാനഡ വിമാന സർവീസുകൾ നവംബർ 30 മുതൽ വീണ്ടും തുടങ്ങുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027 ജനുവരി മുതൽ സർവീസ് പുനഃരാരംഭിക്കാനിരുന്ന കമ്പനി ഇസ്രയേലിലെ സുരക്ഷയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. എയർ കാനഡയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ ആഴ്ചയിൽ നാല് ദിവസമായിരിക്കും ഇനി […]

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

ക്രിക്കറ്റ് ആവേശത്തിലേക്ക് എഡ്മിന്‍റൻ സിറ്റി. എഡ്മിന്‍റൻ സെൻ്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളി ആതിഥേയത്വം വഹിക്കുന്ന ‘സെൻ്റ് ജേക്കബ്സ് കപ്പ്’ (St. Jacob’s Cup) ക്രിക്കറ്റ് ടൂർണമെൻ്റ് ഈ ശനിയാഴ്ചയും ഞായറാഴ്ചയും (സെപ്റ്റംബർ 19-20) എഡ്മിന്‍റനിൽ അരങ്ങേറും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ എഡ്മിന്‍റൻ കൊറോണേഷൻ പാർക്കിൽ (11425-142 street NW) നടക്കുന്ന ടൂർണമെൻ്റിൽ 16 ടീമുകൾ ‘സെൻ്റ് ജേക്കബ്സ് കപ്പിനായി മത്സരിക്കും. ആകെ 6000 ഡോളർ ക്യാഷ് പ്രൈസ് നൽകുന്ന ടൂർണമെൻ്റിൽ എലൈറ്റ് […]