newsroom@amcainnews.com

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

അമേരിക്കയിലെ ഇല്ലിനോയിയിലുള്ള പ്രധാന റിഫൈനറിയിലുണ്ടായ വൈദ്യുതി തടസ്സം കാരണം കാനഡയിലെ ആൽബർട്ടയിൽ ഇന്ധനവില വീണ്ടും കുത്തനെ കൂടി. ചിലയിടങ്ങളിൽ ലിറ്ററിന് 30 സെൻ്റ് വരെയാണ് പെട്രോൾ വില ഒറ്റയടിക്ക് ഉയർന്നത്. നിലവിൽ എഡ്മിന്‍റനിൽ ലിറ്ററിന് 1.81 കനേഡിയൻ ഡോളറും കാൽഗറിയിൽ 1.84 ഡോളറുമാണ് പെട്രോൾ വില.

ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന നിലയിലാണെങ്കിലും, ആൽബർട്ടയിലെ ഇപ്പോഴത്തെ പെട്ടെന്നുള്ള വിലവർധനവിന് കാരണം അമേരിക്കൻ റിഫൈനറിയിലെ തകരാറാണെന്ന് ‘കാനഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്ടീഗ് വ്യക്തമാക്കി. ഇല്ലിനോയിയിലെ എക്സോൺ മൊബീൽ ജോളിയറ്റ് റിഫൈനറിയിൽ ഞായറാഴ്ചയുണ്ടായ വൈദ്യുതി തടസ്സമാണ് പെട്രോളിന് 18 സെന്റും ഡീസലിന് 24 മുതൽ 25 സെൻ്റ് വരെയും വില കൂട്ടാൻ ഇടയാക്കിയത്.

റിഫൈനറിയുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഡീസൽ വിലയുയരുന്നത് വൻ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡീസൽ വില നിലവിൽ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ട്രക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, നിർമ്മാണ മേഖലയിലെ വാഹനങ്ങൾ, തീവണ്ടികൾ, വിമാനങ്ങൾ എന്നിവയിലെല്ലാം ഡീസലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ ഡീസൽ വില വർധന വരും ആഴ്ചകളിൽ ചരക്കുകൂലിയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കാൻ കാരണമായേക്കുമെന്ന് ഡാൻ മക്ടീഗ് മുന്നറിയിപ്പ് നൽകി.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

ആൽബർട്ട എനർജി റിബേറ്റ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Top Picks for You
Top Picks for You