newsroom@amcainnews.com

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

കാനഡയിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്ന രണ്ടാമത്തെ പ്രവിശ്യയായി ഒൻ്റാരിയോ. തൊഴിലാളികൾക്ക് ആശ്വാസമായി ഒക്ടോബർ ഒന്നു മുതൽ ഒൻ്റാരിയോയിലെ മിനിമം വേതനം 17.60 ഡോളറിൽ നിന്ന് 17.95 ഡോളറായി ഉയരും. ഇതോടെ പ്രതിവാരം 40 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് പ്രതിവർഷം 728 ഡോളർ അധിക വരുമാനം ലഭിക്കും. പണപ്പെരുപ്പത്തിന് അനുസരിച്ച് ‘ഒൻ്റാരിയോ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്’ ഉപയോഗിച്ചാണ് മിനിമം വേതന വർധന നടപ്പിലാക്കുന്നത്.

പൊതുവായ മിനിമം വേതനത്തിനൊപ്പം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, വന്യജീവി ഗൈഡുകൾ എന്നിവരുടെ വേതനത്തിലും വർധനയുണ്ടായിട്ടുണ്ട്. വിദ്യാർത്ഥികളുടെ മണിക്കൂർ വേതനം 16.60 ഡോളറിൽ നിന്ന് 16.90 ഡോളറായും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടേത് 19.35 ഡോളറിൽ നിന്ന് 19.70 ഡോളറായും ഉയരും. കൂടാതെ ഗൈഡുകൾക്കുള്ള പ്രതിദിന വേതന നിരക്കിലും ആനുപാതികമായ വർധന വരുത്തി. ആഴ്ചയിൽ 44 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്കുള്ള ഓവർടൈം വേതനം ഇനി മുതൽ മണിക്കൂറിന് 26.93 ഡോളറായിരിക്കും.

You might also like
Bank Employees' Strike Announced; Banks to Remain Closed for Consecutive Days

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു; തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

Six dead and more feared trapped in collapsed building in Delhi

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതൻ പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 7 ആയി ഉയർന്നു

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ വടംവലി മത്സരം; ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാർ

'Viswanathan and Sons', which created a sensation in theaters, is coming to Netflix

തിയേറ്ററുകളിൽ തരംഗം തീർത്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ നെറ്റ്ഫ്ലിക്സിലേക്ക്

Nivin Pauly and Mamitha Baiju's Film 'Bethlehem' Soars Toward 300 Crore Club; Second Trailer Released

300 കോടി ക്ലബ്ബിലേക്ക് കുതിച്ച് നിവിൻ പോളി, മമിത ബൈജു ചിത്രം ‘ബെത്‌ലഹേം’; രണ്ടാം ട്രെയ്‌ലർ പുറത്തുവിട്ടു

Money is flowing into Canada; New Service Canada benefit payments for September

കാനഡയിൽ പണമെത്തുന്നു; സെപ്റ്റംബർ 2026-ലെ പുതിയ സർവീസ് കാനഡ ബെനിഫിറ്റ് പേയ്‌മെന്റുകൾ

Top Picks for You
Top Picks for You