newsroom@amcainnews.com

കാലിഫോർണിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു; പ്രതി ജീവനൊടുക്കി

ഒരു വർഷത്തോളമായി ശല്യപ്പെടുത്തുകയും കോടതി ഉത്തരവുണ്ടായിട്ടും അത് ലംഘിച്ച് പിന്തുടരുകയും ചെയ്ത യുവാവ് ഇന്ത്യൻ വംശജയായ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. കാലിഫോർണിയയിലെ സാക്രമെൻ്റോയിലാണ് സംഭവം. ആർഡൻ-ആർക്കേഡ് മേഖലയിലെ പനേറ ബ്രെഡ് ഔട്ട്ലെറ്റിന് സമീപമാണ് ശാലിനി താക്കൂർ എന്ന ഇന്ത്യൻ വംശജ ആക്രമിക്കപ്പെട്ടത്. കേസിൽ പ്രതിയായ രോഹിത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഹൈവേ 50-ൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ആക്രമണസമയത്ത് ശാലിനി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് പൊതുജനങ്ങളുടെ മുന്നിൽവെച്ച് […]

കാർ മോഷണശ്രമം: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ബ്രാംപ്ടണിൽ കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കുകയും വീടുകയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. ബ്രാംപ്ടൺ സ്വദേശി ലവ്‌പ്രീത് മാൻ (27)നെയാണ് സംഭവത്തിൽ പീൽ റീജനൽ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 6 ഞായറാഴ്ച രാത്രി 10 മണിയോടെ ക്ലോക്ക്‌വർക്ക് ഡ്രൈവ്-ക്രഡിറ്റ്‌വ്യൂ റോഡ് മേഖലയിലാണ് സംഭവം. വഴിയിൽ നിർത്തിയിട്ടിരുന്ന കാർ ലവ്‌പ്രീത് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ മോഷണശ്രമം തടയാൻ ശ്രമിച്ചെങ്കിലും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ പ്രാദേശിക ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. […]

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

ഹ്യൂസ്റ്റൺ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ ‘കൊയ്ത്തുത്സവം 2026’ ഒക്ടോബര്‍ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഒമ്പത് വരെ ഇമ്മാനുവല്‍ സെന്‍ററില്‍ നടക്കും. വമ്പന്‍ സമ്മാനങ്ങളുമായാണ് ഇത്തവണ കൊയ്ത്തുല്‍സവം അരങ്ങിലെത്തുന്നത്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി നല്‍കുന്നത് ഏറ്റവും പുതിയ ‘ടൊയോട്ട കൊറോള ക്രോസ്’ സ്വന്തമാക്കാം. കൂടാതെ കൂടാതെ സമ്മാന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കുന്നവര്‍ക്ക് ആവേശം പകരുന്ന നിരവധി സമ്മാനങ്ങളും, അവസരങ്ങളും ഉണ്ടായിരിക്കും. വിശ്വാസത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശം ഉയര്‍ത്തി നടക്കുന്ന ഈ ആഘോഷത്തില്‍ ഗാനമേള, സ്‌കിറ്റ്, […]

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

വാഹന ഉടമകൾക്ക് വാർഷിക പ്രീമിയത്തിൽ വലിയ സാമ്പത്തിക ആശ്വാസമായി പുതിയ ‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ് സംവിധാനം ഒരുക്കി ആൽബർട്ട സർക്കാർ. ദീർഘകാലമായി തുടരുന്ന കോടതി കേസുകളും നിയമപരമായ ചെലവുകളും ഒഴിവാക്കി, അപകടത്തിൽപ്പെടുന്നവർക്ക് വേഗത്തിൽ ചികിത്സാ സഹായവും പുനരധിവാസ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ് സംവിധാനം നടപ്പിലാക്കുന്നതെന്ന് ആൽബർട്ട ഓട്ടോമൊബൈൽ ഇൻഷുറൻസ് റേറ്റ് ബോർഡ് (AIRB) അറിയിച്ചു. ഇതിലൂടെ ഒരു വാഹന ഉടമയ്ക്ക് ഇൻഷുറൻസ് തുകയിൽ ഏകദേശം 13.7 ശതമാനത്തിൻ്റെ കുറവുണ്ടാകുമെന്ന് ഇൻഷുറൻസ് […]

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

കാനഡയിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്ന രണ്ടാമത്തെ പ്രവിശ്യയായി ഒൻ്റാരിയോ. തൊഴിലാളികൾക്ക് ആശ്വാസമായി ഒക്ടോബർ ഒന്നു മുതൽ ഒൻ്റാരിയോയിലെ മിനിമം വേതനം 17.60 ഡോളറിൽ നിന്ന് 17.95 ഡോളറായി ഉയരും. ഇതോടെ പ്രതിവാരം 40 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് പ്രതിവർഷം 728 ഡോളർ അധിക വരുമാനം ലഭിക്കും. പണപ്പെരുപ്പത്തിന് അനുസരിച്ച് ‘ഒൻ്റാരിയോ കൺസ്യൂമർ പ്രൈസ് ഇൻഡക്സ്’ ഉപയോഗിച്ചാണ് മിനിമം വേതന വർധന നടപ്പിലാക്കുന്നത്. പൊതുവായ മിനിമം വേതനത്തിനൊപ്പം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ, വീട്ടിലിരുന്ന് ജോലി […]