newsroom@amcainnews.com

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ വടംവലി മത്സരം; ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാർ

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ആവേശകരമായി. ടൂർണമെൻ്റിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്ലാഡിയേറ്റേഴ്സ് കാനഡ, കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീമിനെ പരാജയപ്പെടുത്തിയാണ് കിരീടം നിലനിർത്തിയത്. വിജയികൾക്ക് മാണി മെമ്മോറിയൽ റോളിങ് ട്രോഫിയും 11,111 ഡോളർ പ്രൈസ് മണിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീമിന് ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 5555 ഡോളറും ലഭിച്ചു.

സ്റ്റീഫൻ കിഴക്കേകുറ്റിന്‍റെ ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ്, മുത്ത് കല്ലിടുക്കിലിന്‍റെ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക് ടീമിനെ പരാജയപ്പെടുത്തി മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 3333 ഡോളറും അടങ്ങുന്ന മൂന്നാം സ്ഥാനം കരസ്ഥമാക്കി. കെബിസി ബ്ലാക്ക് മഹല്യാ ജ്വല്ലറി നൽകിയ ട്രോഫിയും 1111 ഡോളറും അടങ്ങുന്ന നാലാം സ്ഥാനത്തിന് അർഹരായി.

രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ പാലക്കാട് എം.പി. വി. കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം വരെ നീണ്ടുനിന്ന മത്സരങ്ങൾക്കൊപ്പം താളമേളങ്ങളും കലാപരിപാടികളും അരങ്ങേറിയതോടെ ബെൻസൺവില്ലിലെ Energy Sports Complex ആവേശത്തിന്‍റെ അലയൊലികൾക്ക് സാക്ഷിയായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ഇത്തവണത്തെ ടൂർണമെൻ്റിൽ മാറ്റുരച്ചു. പ്രമുഖ സിനിമാതാരം അൻസിബ ഹസൻ, പ്ലേബാക്ക് സിങ്ങർ സുധീഷ് ശശികുമാർ, ഷിക്കാഗോയിലെ മറ്റു അനുഗ്രഹീത ഗായകരും കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികൾ വടംവലി മാമാങ്കത്തിന് കൂടുതൽ നിറപ്പകിട്ടേകി.

You might also like
Entrepreneurial Boom in the UAE: Massive Surge in SME Licenses

യു.എ.ഇയിലെ സംരംഭകത്വ കുതിപ്പ്: എസ്.എം.ഇ ലൈസൻസുകളിൽ വൻ വർധന

Kaipamangalam accident: Actor Sharafudheen demands strict action against safety lapses of lorries

കയ്പമംഗലം അപകടം: ലോറികളുടെ സുരക്ഷാ വീഴ്ചയ്ക്കെതിരെ കർശന നടപടി വേണം

Malayalam movies on OTT this week; new releases including 'Unmadam' and 'Ananthan Kaadu'.

ഈ ആഴ്ച OTTയിൽ മലയാളം സിനിമകൾ; ‘ഉന്മാദം’, ‘അനന്തൻ കാട്’ ഉൾപ്പെടെ പുതിയ റിലീസുകൾ

Two people in custody with a gun and fake ID card from the venue attended by the Prime Minister

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുമായി രണ്ടുപേർ കസ്റ്റഡിയിൽ

Lost phone sold in Canada recovered by police after three years

കാനഡയിൽ വിറ്റ നഷ്ടപ്പെട്ട ഫോൺ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

Dr. Sunny Stephen's new symphony 'Uniting Hearts' released, proclaiming world peace and human unity

ലോകസമാധാനവും മാനവിക ഐക്യവും വിളംബരം ചെയ്ത് ഡോ. സണ്ണി സ്റ്റീഫന്റെ പുതിയ സിംഫണി ‘ഹൃദയങ്ങൾ ഒന്നിക്കുന്നു’ പുറത്തിറങ്ങി

Top Picks for You
Top Picks for You