കാല്‍ഗറിയില്‍ അടുത്ത ആഴ്ച പകുതി വരെ തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച കാല്‍ഗറിയില്‍ നേരിയ മഴ പെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കും. ഞായറാഴ്ച വൈകിട്ടോടെ വീണ്ടും മഴ പെയ്യും. നഗരത്തിൽ ഈ സമയത്ത് പകൽ താപനില 18 ഡിഗ്രി സെൽഷ്യസായിരിക്കും.







