newsroom@amcainnews.com

സംഗീതവിസ്മയമായി ‘Raja 50’: ഫീനിക്സിൽ ഇളയരാജ തരംഗം

സംഗീത ഇതിഹാസം ഇളയരാജയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതയാത്ര ആഘോഷിക്കുന്ന ‘Raja 50’ Live Concert ഫീനിക്സിൽ അവിസ്മരണീയ സംഗീതവിരുന്നായി. Arizona Financial Theatre-ൽ നടന്ന പരിപാടിയിൽ 4,000-ത്തിലധികം സംഗീതാസ്വാദകർ പങ്കെടുത്തു.

ഏകദേശം മൂന്ന് മണിക്കൂർ നീണ്ട സംഗീതവിരുന്നിൽ ഇളയരാജയ്‌ക്കൊപ്പം 40-ഓളം സംഗീതജ്ഞർ വേദിയിലെത്തി. വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച ഇളയരാജയുടെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങൾ സദസ്സിനെ സംഗീതലഹരിയിലാഴ്ത്തി. ചില ഗാനങ്ങളുടെ സംഗീതസംവിധാനത്തിൽ വിവിധ വാദ്യോപകരണങ്ങൾ എങ്ങനെ നിർണായക പങ്കുവഹിക്കുന്നുവെന്ന് ഇളയരാജ തന്നെ വേദിയിൽ വിശദീകരിച്ചതും സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമായി. വംശി കൃഷ്ണ എരുവാരം, ശ്രീജിത്ത് ശ്രീനിവാസൻ, ആദി മൊറെഡ്ഡി, അനിൽ ഭരദ്വാജ്, വിജയ് രാജ്, ചെന്ന റെഡ്ഡി മദ്ദുരി, ചിത്രപ്രിയ, സുബ്ബു ഉപ്പുലുരി, ജ്ഞാനി മരുപകുല, ജെഗ്ഗി കൃഷ്ണ, ഡോ. കാർത്തിക് റെഡ്ഡി ഡോണൂർ, ലക്ഷ്മി ബൊഗ്ഗാരപ്പു, പ്രവീൺ സമള, ശരവ് സുബ്രഹ്മണ്യൻ, സച്ചിദാനന്ദ പ്രഭു, സതിഷ്ടി പഞ്ചം, സതിഷ്ടി പഞ്ചം ഗുപ്ത, ശ്രീനി സുബ്രഹ്മണ്യൻ, ധീരജ് റെഡ്ഡി പോള എന്നിവർ പരിപാടിയുടെ വിവിധ ചുമതലകളിൽ സജീവമായി പങ്കാളികളായി.

You might also like

ലോറിയർ-സെൻ്റ്-മേരി ഉപതിരഞ്ഞെടുപ്പ്: ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

ഡബ്ല്യുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതല്‍ കൊളംബോയില്‍

ഇന്ത്യ-കാനഡ വ്യാപാര ബന്ധം: എസ്. ജയശങ്കറും അനിത ആനന്ദും കൂടിക്കാഴ്ച നടത്തി

‘എഗ് ഫ്രീസിങ്’; കാനഡയിൽ അണ്ഡം സൂക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധന

യുഎസില്‍ യൂട്യൂബ് പ്രവര്‍ത്തനം തടസപ്പെട്ടു

Top Picks for You
Top Picks for You