newsroom@amcainnews.com

ആംബുലൻസ് എത്താൻ വൈകി; എഡ്മിന്‍റനിൽ ഡോക്ടറുടെ ഭാര്യ ചികിത്സ കിട്ടാതെ മരിച്ചു

ആൽബർട്ടയിലെ എഡ്മിന്‍റനിൽ ആംബുലൻസ് ലഭിക്കാൻ ഒന്നര മണിക്കൂറോളം വൈകിയതോടെ ചികിത്സ കിട്ടാതെ ഡോക്ടറുടെ ഭാര്യ മരിച്ചു. കുടുംബാരോഗ്യ ഡോക്ടറായ ഗൈ ബ്ലെയ്സിൻ്റെ ഭാര്യ എലെയ്ൻ വാറൻ-ബ്ലെയ്സ് (65) ആണ് മരിച്ചത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഭാര്യയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, ആരോഗ്യ മേഖലയിലെ വീഴ്ചകൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഡോ. ബ്ലെയ്സും കുടുംബവും രംഗത്തെത്തി. ജൂലൈ 24-ന് പുലർച്ചെയാണ് വീടിനുള്ളിൽ വെച്ച് എലെയ്ൻ കുഴഞ്ഞുവീണത്. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ 4:52-ന് തന്നെ ഡോ. ബ്ലെയ്സ് 911-ൽ വിളിച്ച് ആംബുലൻസ് സഹായം തേടി. എന്നാൽ ആദ്യ ഫോൺ കോൾ ചെയ്ത് ഏകദേശം ഒരു മണിക്കൂറും 24 മിനിറ്റും കഴിഞ്ഞ ശേഷമാണ് ആംബുലൻസ് സ്ഥലത്തെത്തിയത്.

ഈ നീണ്ട കാത്തിരിപ്പിനിടയിൽ എലെൻ്റെ ആരോഗ്യനില ഗുരുതരമാകുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ആംബുലൻസിലെത്തിയ പാരാമെഡിക്കൽ ജീവനക്കാർ സി.പി.ആർ നൽകി യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവും, രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിലെ കാലതാമസം കാരണം ആംബുലൻസുകൾ മണിക്കൂറുകളോളം കെട്ടിക്കിടക്കുന്നതുമാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആൽബർട്ട ഹെൽത്ത് സർവീസസിന് പരാതി നൽകിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എമർജൻസി ഹെൽത്ത് സർവീസസ് അധികൃതർ വ്യക്തമാക്കി.

You might also like
Australia bans new international student enrolments in graduate diploma course

ഓസ്ട്രേലിയയിൽ ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിൽ പുതിയ വിദേശ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് നിരോധിച്ചു.

വൈദ്യുതാഘാത സാധ്യത: പവർജി ഇലക്ട്രിക് വാക്കിങ് പാഡ് തിരിച്ചുവിളിച്ചു

Defeat Against England: Massive Overhaul in Pak Team; Investigation Into Imam-ul-Haq’s Injury

ഇംഗ്ലണ്ടിനെതിരായ തോൽവി: പാക് ടീമിൽ വ്യാപക അഴിച്ചുപണി; ഇമാം ഉൾ ഹഖിന്റെ പരിക്കിൽ അന്വേഷണം

ഭക്തിയും ആഘോഷവും നിറച്ച ധർമ്മയുടെ ജന്മാഷ്ടമി

Liquor and bullets seized from a locked rented house in Thamarassery; tenant taken into police custody

താമരശ്ശേരിയിൽ അടച്ചിട്ട വാടകവീട്ടിൽനിന്ന് മദ്യവും വെടിയുണ്ടകളും പിടിച്ചെടുത്തു; വാടകക്കാരൻ പോലീസ് കസ്റ്റഡിയിൽ

Five dead as Amazon cargo plane crashes at Miami airport

മയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്കുവിമാനം തകർന്നു വീണ് അഞ്ച് മരണം

Top Picks for You
Top Picks for You