കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ നിര്യാതയായി മലയാളി യുവതി ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിഷ ഓഗസ്റ്റ് 26 ന് രാത്രി 9:30 ഓടെയാണ് അന്തരിച്ചത്. ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജുട്ടു ജോർജ്ജിന്റെ ഭാര്യയാണ് പരേത. മക്കൾ: ഷെറിൻ, ഷാരോൺ, ജോഷ്വാ.
ശവസംസ്കാരച്ചെലവുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കുമായാണ് ഫണ്ട് സമാഹരണം നടത്തുന്നത്. ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷന്റെ (LOMA) നേതൃത്വത്തിലാണ് ഗോഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്.







