newsroom@amcainnews.com

ടൊറൻ്റോ എം.പി സൽമ സഹിദിന്‍റെ കാറിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

ലിബറൽ എം.പി സൽമ സഹിദിന്‍റെ സ്കാർബറോയിലെ വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ ടൊറൻ്റോ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം മനഃപൂർവമുള്ള തീവയ്പ്പ് (suspected arson) ആണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ടൊറൻ്റോ മേയർ ഒലിവിയ ചൗ തുടങ്ങിയവർ അപലപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ബെല്ലമി റോഡ് നോർത്തിനും ലോറൻസ് അവന്യൂ ഈസ്റ്റിനും സമീപമാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ടൊറൻ്റോ പോലീസും ഫയർ […]

ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ നിര്യാതയായി മലയാളി യുവതി ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജിഷ ഓഗസ്റ്റ് 26 ന് രാത്രി 9:30 ഓടെയാണ് അന്തരിച്ചത്. ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജുട്ടു ജോർജ്ജിന്‍റെ ഭാര്യയാണ് പരേത. മക്കൾ: ഷെറിൻ, ഷാരോൺ, ജോഷ്വാ. ശവസംസ്കാരച്ചെലവുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കുമായാണ് ഫണ്ട് സമാഹരണം നടത്തുന്നത്. ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷന്‍റെ (LOMA) നേതൃത്വത്തിലാണ് ഗോഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്. ഗോഫണ്ട് ലിങ്ക് : […]

കാനഡയിൽ മലയാളി യുവതി നിര്യാതയായി

കാനഡയിലെ ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി യുവതി നിര്യാതയായി. ചെങ്ങന്നൂർ വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജുട്ടു ജോർജ്ജിന്‍റെ ഭാര്യ ജിഷ ജുട്ടു (46) ആണ് അന്തരിച്ചത്. മക്കൾ: ഷെറിൻ, ഷാരോൺ, ജോഷ്വാ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊതുദർശനവും സംസ്കാര ശുശ്രൂഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.