newsroom@amcainnews.com

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-ാമത് വടംവലി മത്സരം സെപ്റ്റംബർ ആറിന്

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-ാമത് വടംവലി മത്സരം സെപ്റ്റംബർ ആറിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആഗോള തലത്തിൽ തന്നെ മലയാളി വടംവലി ടൂർണമെൻ്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെൻ്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ അന്താരാഷ്ട്ര വടംവലി മത്സരം ഇത്തവണ ബെൻസൻവില്ലിലുള്ള Energy Indoor Sports Complex-ലാണ് നടക്കുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെൻ്റിൽ പങ്കെടുക്കും.

പ്രസിഡൻ്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡൻ്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിൻ്റ് സെക്രട്ടറി തോമസ് പൂത്തേട്ട്, പി ആർ ഓ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് ടീം, സിറിയക്ക് കൂവക്കാട്ടിൽ നേതൃത്വം നൽകുന്ന ടൂർണമെൻ്റ് കമ്മിറ്റിയോടൊപ്പം ചേർന്ന് വടംവലി മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

സോഷ്യൽ ക്ലബ്ബ് മുൻ പ്രസിഡൻ്റായും നിരവധി തവണ ടൂർണമെൻ്റ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച പരിചയസമ്പന്നതയുമായാണ് സിറിയക്ക് കൂവക്കാട്ടിൽ ഇത്തവണയും ചെയർമാനായി ടൂർണമെൻ്റ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. മാനി കരികുളം വൈസ് ചെയർമാനായും സ്റ്റീഫൻ കിഴക്കേക്കുറ്റ് ജനറൽ കൺവീനറായും പ്രവർത്തിക്കുന്നു. Finance Committee-ക്ക് ബിനു കൈതക്കത്തൊട്ടിയിൽ നേതൃത്വം നൽകും. India Food Fest Committee-ക്ക് നേതൃത്വം നൽകുന്നത് ജോസ് മണക്കാട്ടാണ്. സാബു പടിഞ്ഞാറേൽ (Accommodation Committee), സിബി കൈതക്കത്തൊട്ടിയിൽ (Entertainment Committee), പോൾസൺ കുളങ്ങര (Facility Committee), സൈമൺ ചക്കാലപ്പടവിൽ (Hospitality), മനോജ് വഞ്ചിയിൽ (Audio Visual), അഭിലാഷ് നെല്ലാമറ്റം (Registration), സാജു കണ്ണമ്പള്ളി (Media), തമ്പി ചെമ്മാച്ചേൽ (Security), ജിബി കൊല്ലപ്പള്ളി (Bleachers), റൊണാൾഡ് പൂക്കുമ്പേൽ (Commentary), അലക്സ് പടിഞ്ഞാറേൽ (First Aid), ബെന്നി പടിഞ്ഞാറേൽ (Food), സ്റ്റീഫൻ കിഴക്കേക്കുറ്റ് (Procession), ജസ്മോൻ പുറമഠത്തിൽ (Refereeing & Rules), ബൈജു കുന്നേൽ (Time Management), സണ്ണി കണ്ണാലയിൽ (Transport), സിബി കദളിമറ്റം & റോണി തോമസ് (Trophy), സജി മുല്ലപ്പള്ളിൽ & രാജു മനുങ്കൽ (Uniform), ബിജു പെരികലം (Weight Measurement) എന്നിവരും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകിവരുന്നു.

You might also like
Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Top Picks for You
Top Picks for You