newsroom@amcainnews.com

ഫൈബർ കേബിൾ മുറിച്ചു മാറ്റിയ നിലയിൽ: കാൽഗറിയിൽ റോജേഴ്സ് സേവനങ്ങൾ തടസ്സപ്പെട്ടു

കേബിൾ മോഷണത്തിനിടെ പ്രധാന ഫൈബർ ഒപ്റ്റിക് കേബിൾ മുറിച്ചു മാറ്റിയതോടെ കാൽഗറി നഗരത്തിൽ റോജേഴ്സ് ടെലികോം സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. അടിയന്തര ആശയവിനിമയ സംവിധാനങ്ങളെപ്പോലും ബാധിച്ച ഈ സംഭവം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി. സംഭവത്തിൽ ആർസിഎംപി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 6:20-ഓടെ എർൾട്ടൺ സ്ട്രീറ്റിലാണ് കേബിൾ മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് കാൽഗറി മേഖലകളിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇൻ്റർനെറ്റ്, ടിവി, ലാൻഡ് ഫോൺ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. […]

കനേഡിയൻ പൗരന്മാർക്ക് ആശ്വാസം: യൂറോപ്യൻ യൂണിയൻ്റെ ETIAS ട്രാവൽ പെർമിറ്റ് കാലാവധി നീട്ടി

കനേഡിയൻ പൗരന്മാർക്ക് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ട്രാവൽ പെർമിറ്റായ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം (ETIAS) നടപ്പിലാക്കുന്നത് യൂറോപ്യൻ യൂണിയൻ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. സാങ്കേതിക തടസ്സങ്ങളും അതിർത്തി പരിശോധനാ സംവിധാനങ്ങളിലെ കാലതാമസവുമാണ് പുതിയ ഉത്തരവിന് കാരണം. യൂറോപ്പിലെ 30 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാൻ സാധിക്കുന്ന കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ETIAS നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. 90 ദിവസം വരെയുള്ള ഹ്രസ്വകാല സന്ദർശനങ്ങൾക്കാണ് ഇത് നിർബന്ധമാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിലവിൽ ETIAS പ്രാബല്യത്തിലില്ലെന്നും യാതൊരു അപേക്ഷകളും […]

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-ാമത് വടംവലി മത്സരം സെപ്റ്റംബർ ആറിന്

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-ാമത് വടംവലി മത്സരം സെപ്റ്റംബർ ആറിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആഗോള തലത്തിൽ തന്നെ മലയാളി വടംവലി ടൂർണമെൻ്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെൻ്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ അന്താരാഷ്ട്ര വടംവലി മത്സരം ഇത്തവണ ബെൻസൻവില്ലിലുള്ള Energy Indoor Sports Complex-ലാണ് നടക്കുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെൻ്റിൽ […]

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ 16ന്

സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ വലിയ പെരുന്നാൾ ഓഗസ്റ്റ് 16-ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് ഓഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ നിർവഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 1 മുതൽ 13 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, തുടർന്ന് നേർച്ച എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം […]

ഫൊക്കാന പ്രസിഡൻ്റായി ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും സ്ഥാനമേറ്റു

ഫൊക്കാനയെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ശക്തമായ സേവനസംഘടനയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ പ്രസിഡൻ്റായി ഫിലിപ്പോസ് ഫിലിപ്പും (ന്യു യോർക്ക്), സെക്രട്ടറിയായി സന്തോഷ് നായരും (ഷിക്കാഗോ) ടീമും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മറ്റു ഭാരവാഹികൾ : ആൻ്റോ വർക്കി (ട്രഷറർ), ജോസി ജെ കാരക്കാട്ട് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്), ലിൻഡോ ജോളി (വൈസ് പ്രസിഡൻ്റ്), സോണി തോമസ് അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അജു ഉമ്മൻ (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോസിയേറ്റ് ട്രഷറർ), ഗ്രേസ് മറിയ ജോസഫ് (അഡീഷണൽ അസോസിയേറ്റ് […]

നോവസ്കോഷ നിയമസഭയിലെ പ്രതിഷേധം: സഭാനടപടികൾ തടസ്സപ്പെടുത്തിയ 36 പേർക്ക് വിലക്ക്

നാല് മാസം മുമ്പ് നോവസ്കോഷ നിയമസഭയിൽ ബജറ്റ് ചർച്ചക്കിടെയുണ്ടായ പ്രതിഷേധത്തിൽ സഭാനടപടികൾ തടസ്സപ്പെട്ട സംഭവത്തിൽ 36 പേർക്ക് വിലക്ക് ഏർപ്പെടുത്തിയതായി സ്പീക്കർ ഡാനിയേൽ ബാർക്ക്ഹൗസ് അറിയിച്ചു. മാർച്ച് 24-ന് ബജറ്റ് ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഗാലറിയിലിരുന്ന് ഒരു സംഘം പ്രതിഷേധക്കാർ പാട്ടുപാടി സഭാനടപടികൾ തടസ്സപ്പെടുത്തിയത്. തുടർന്ന് സഭ അടുത്ത ദിവസത്തേക്ക് നിർത്തിവെക്കാൻ സ്പീക്കർ നിർബന്ധിതയാവുകയായിരുന്നു. സഭ നിർത്തിവെച്ചതിനു ശേഷവും ചില പ്രതിഷേധക്കാർ ജനപ്രതിനിധികൾക്കെതിരെ ബഹളം വെക്കുകയും പ്രൊവിൻസ് ഹൗസ് വളപ്പിൽ നിന്ന് വാഹനങ്ങൾ പുറത്തുപോകുന്നത് തടയുകയും ചെയ്തിരുന്നു. […]

ക്യുബെക്കിൽ പൂച്ചയ്ക്ക് പേവിഷബാധ; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

ക്യുബെക്കിൽ ഒരു പൂച്ചയ്ക്ക് കൂടി റെക്കൂൺ പേവിഷബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മോൺടെറേജി മേഖലയിലെ സെൻ്റ്-അനിസെറ്റിൽ നിന്നാണ് രോഗബാധയുള്ള രണ്ടാമത്തെ പൂച്ചയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൂന്ന് പേർക്ക് മുൻകരുതലിൻ്റെ ഭാഗമായി അടിയന്തര പ്രതിരോധ ചികിത്സ നൽകിയതായി മോൺടെറേജി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ജൂലൈ അവസാനത്തോടെ ഗാഡ്മാൻചെസ്റ്റർ മേഖലയിൽ ഒരു പൂച്ചയ്ക്ക് റെക്കൂൺ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പ്രവിശ്യയിൽ വന്യമൃഗങ്ങൾക്കിടയിൽ പേവിഷബാധ പടരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്കും രോഗ സാധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് […]

കാർണിക്കെതിരെ വധഭീഷണി: മോൺട്രിയൽ സ്വദേശി അറസ്റ്റിൽ

പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി മുഴക്കിയതിന് മോൺട്രിയൽ സ്വദേശിക്കെതിരെ കേസെടുത്തു. സംഭവത്തിൽ 51 വയസ്സുള്ള മാർക്ക് പോർലിയറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മരണമോ ശാരീരിക ഉപദ്രവമോ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തിയതായി ആർ‌സി‌എം‌പി അറിയിച്ചു. ഒരു സെനറ്റർ അടക്കമുള്ള പ്രമുഖർക്ക് അയച്ച ഇമെയിലിലൂടെയാണ് പ്രതി പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മാർക്ക് പോർലിയറെ അറസ്റ്റ് ചെയ്തു. വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരത്തിലുള്ള വധഭീഷണികൾക്കും പ്രസ്താവനകൾക്കുമെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് ആർ‌സി‌എം‌പി വ്യക്തമാക്കി.

കൊളംബിയയിൽ അതിശക്തമായ ഭൂചലനം: മരണസംഖ്യ 132, നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു

പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 132 പേർ മരിക്കുകയും 570 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ്. കൂടുതൽ തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള അടിയന്തര രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ പുരോഗമിക്കുകയാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശക്തമായ ഭൂചലനത്തിന് പിന്നാലെ 21 തുടർചലനങ്ങൾ […]

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർക്ക് പരുക്ക്

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്ന് പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ യെല്ലോ നൈഫിൽ നിന്നും 375 കിലോമീറ്റർ അകലെയുള്ള ഗമേതി ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ തടാകത്തിലേക്ക് വീഴുകയായിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെയും കണ്ടെത്തിയത്. പ്രദേശവാസികളുടെയും പ്രാദേശിക അധികൃതരുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ (TSB) അന്വേഷണം ആരംഭിച്ചു.