newsroom@amcainnews.com

യു എസ്-റഷ്യ ഇന്ധന കരാർ യുക്രെയ്ന്‍ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: മാർക്ക് കാർണി

റഷ്യയില്‍ നിന്ന് ഡീസൽ വാങ്ങാനുള്ള യുഎസ് കരാര്‍ യുക്രെയ്നിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കരാറിലൂടെ റഷ്യയ്ക്ക് അധിക വരുമാനം ലഭിക്കുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള കാനഡയുടെയും സഖ്യകക്ഷികളുടെയും ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിതരണ കരാറിനെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുക്രെയ്ന്‍ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയും ചർച്ച നടത്തി.

അതേസമയം, യുക്രെയ്നും റഷ്യയും തമ്മിൽ “ഊർജ്ജ വെടിനിർത്തലിന്” (energy ceasefire) ധാരണയായതായി ട്രംപ് ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ട്രംപിന്‍റെ ഊർജ്ജ വെടിനിർത്തൽ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ വൈറ്റ് ഹൗസിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സെലെൻസ്കി പ്രതികരിച്ചു. യുക്രെയ്ന്‍റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ റഷ്യ അവസാനിപ്പിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

Top Picks for You
Top Picks for You