newsroom@amcainnews.com

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ട ജില്ലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടയിൽമാത്രം 25 പേർക്കാണ് ജില്ലയിൽ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചിട്ടുള്ളത്. സമാനമായ രോഗലക്ഷണങ്ങളുമായി നിരവധി ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഇത് കൂടാതെ ഇതേ കാലയളവിൽ 17 പേർക്ക് ഡെങ്കിപ്പനിയും 3 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപകമായി പടരുന്ന ഈ വൈറൽ പനി കടുത്ത ശ്വാസകോശ അണുബാധയ്ക്കും ന്യൂമോണിയയ്ക്കും കാരണമാകുന്നുണ്ടെന്നും, പ്രത്യേകിച്ച് പ്രായമായവരിലാണ് രോഗാവസ്ഥ കൂടുതൽ ഗുരുതരമാകുന്നതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ വിഭാഗത്തിൽപെടുന്ന രോഗങ്ങളാണ് ഇത്തരത്തിൽ ഏറെ അപകടകാരികളായി മാറുന്നത്. മഴക്കാലത്തിന്റെ തുടക്കം മുതൽ തന്നെ ജില്ലയിൽ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി പടർന്നിരുന്നു. ഇതിന്റെ ഭാഗമായി ഡ്രൈ ഡേ ആചരണവും പ്രതിരോധ പ്രവർത്തനങ്ങളും ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കിയിരുന്നെങ്കിലും, മഴ വീണ്ടും എത്തിയതോടെ പകർച്ചവ്യാധികൾ പൂർണ്ണമായി വിട്ടൊഴിഞ്ഞിട്ടില്ലെന്നും രോഗവ്യാപനം വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഈ രോഗം ശ്വസനത്തിലൂടെയും ചുമയിലൂടെയും തുമ്മലിലൂടെയും വളരെ വേഗത്തിൽ മറ്റുള്ളവരിലേക്ക് പകരുന്നു.

ഉയർന്ന പനി, കടുത്ത ക്ഷീണം, തൊണ്ടവേദന, ചുമ, ശരീരവേദന, ശ്വാസതടസ്സം എന്നിവയാണ് ഇൻഫ്ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ പെട്ടെന്നുള്ള നെഞ്ചരിച്ചിലും തലകറക്കവും അനുഭവപ്പെടാറുണ്ട്. സാധാരണയായി 5 മുതൽ 7 ദിവസത്തിനുള്ളിൽ പനി മാറുെമങ്കിലും ക്ഷീണവും ചുമയും നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ വൈദ്യസഹായം തേടുകയും മരുന്നുകൾ കഴിക്കുകയും ചെയ്താൽ വലിയൊരു പരിധി വരെ രോഗ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കൂടാതെ, ഇൻഫ്ലുവൻസ പ്രതിരോധ വാക്സിൻ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്തതും സ്വകാര്യ ആശുപത്രികളിൽ ഉയർന്ന വില ഈടാക്കുന്നതും സാധാരണക്കാരായ രോഗികൾക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്കെങ്കിലും ഈ പ്രതിരോധ മരുന്ന് സർക്കാർ സൗജന്യമായി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും ചെയ്യുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, ചെറുചൂടുവെള്ളം ധാരാളമായി കുടിക്കുക, പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ കഴിക്കുക, മതിയായ ഉറക്കവും വിശ്രമവും ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. രോഗി സ്പർശിക്കുന്ന പ്രതലങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും, കൈകൾ കഴുകാതെ വായ, മൂക്ക്, കണ്ണുകൾ എന്നിവിടങ്ങളിൽ തൊടാതിരിക്കാനും ശ്രദ്ധിക്കുക. ലഘുവായ വ്യായാമങ്ങളിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

You might also like

കാൽനടയാത്രക്കാരുടെ സുരക്ഷ: പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി

പാക്കിസ്ഥാനെ കീഴടക്കി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണ്ണം

Critical developments in the political and official spheres

രാഷ്ട്രീയ-ഔദ്യോഗിക രംഗങ്ങളിലെ നിർണായക സംഭവവികാസങ്ങൾ

വേർപിരിയൽ: ആൽബർട്ട കനത്ത വിൽപ്പന നികുതി ഏർപ്പെടുത്തേണ്ടിവരുമെന്ന് റിപ്പോർട്ട്

Saturn's Opposition Position and Celestial Views: Key Information to Know

ശനിയുടെ പ്രതിപക്ഷ സ്ഥാനവും ആകാശ കാഴ്ചകളും: അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ

Drug sales near educational institutions: US files federal indictment against 19 people

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വിൽപന; യുഎസിൽ 19 പേർക്കെതിരെ ഫെഡറൽ കുറ്റപത്രം

Top Picks for You
Top Picks for You